ആവേശത്തോടെ അവർ എറിഞ്ഞു; നാളേക്കായി വിത്തുബോളുകൾ

ആവേശത്തോടെ അവർ എറിഞ്ഞു; നാളേക്കായി വിത്തുബോളുകൾ
ആവേശത്തോടെ അവർ എറിഞ്ഞു; നാളേക്കായി വിത്തുബോളുകൾ
Share  
2024 Dec 12, 09:11 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

സുൽത്താൻബത്തേരി : മണ്ണും ചാണകവുംചേർത്ത് ഉരുളയാക്കി വിത്തുനിറച്ച ബോളുകൾ ആവേശത്തോടെ അവർ വനത്തിലേക്കെറിഞ്ഞു. പരിസ്ഥിതിയുടെ നാളെകളിലെ നിലനിൽപ്പിനായിരുന്നു കുഞ്ഞുകൈകളാൽ ആ ഏറുകൾ. കുന്താണി ഗവ. എൽ.പി. സ്കൂളിലെ അൻപതോളം കുട്ടികളും അധ്യാപകരുമാണ് മുത്തങ്ങ വന്യജീവിസങ്കേതത്തിലെത്തിയത്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.


പഠനപ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ രണ്ടായിരത്തോളം വിത്തുബോളുകളാണ് വനത്തിന്റെ വിവിധഭാഗങ്ങളിൽ എറിഞ്ഞത്. നാലാംക്ലാസിലെ പരിസരപഠനത്തിലെ ‘വയലും വനവും’ പാഠഭാഗത്തിൽ കുട്ടികൾ പഠിച്ച പരിസ്ഥിതിസംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും പരിസ്ഥിതിമലിനീകരണം തടയുന്നതിന് മാർഗങ്ങൾ കണ്ടെത്താനുമാണ് വാതിൽപ്പുറപഠനത്തിന്റെ ഭാഗമായി മുത്തങ്ങയിലെത്തിയത്.


പേര, ചാമ്പയ്ക്ക, പ്ലാവ്, മാവ്, പനിനീർ ചാമ്പ, ഓറഞ്ച് തുടങ്ങി വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് ബോളുകളാക്കിയത്. സ്കൂളിൽ പരിശീലനംനൽകി രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽനിന്നാണ് ഓരോ വിത്തുവീതം നിറച്ച ബോളുകളുണ്ടാക്കിയത്.


പ്ലാസ്റ്റിക്‌ വിരുദ്ധ സന്ദേശവുമായി ഫ്ളാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. വനംവകുപ്പ് ജീവനക്കാർ കുട്ടികളെ ആനപ്പന്തി, മ്യൂസിയം എന്നിവ കാണിച്ച്‌ വിശദീകരിച്ചു. വിവിധതരം പക്ഷികളെ നിരീക്ഷിക്കുന്നതിനും അവസരമുണ്ടായി. ഡെപ്യൂട്ടി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.കെ. സുന്ദരൻ, പ്രധാനാധ്യാപകൻ എം.ടി. ബിജു, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.സി. ഷീബ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എസ്. ബാബു, മാതൃഭൂമി സീഡ് ജില്ലാ കോഡിനേറ്റർ അജ്മൽ സാജിദ്, സീഡ് ക്ലബ് കോഡിനേറ്റർ എൻ.പി. നിൻസി തുടങ്ങിയവർ നേതൃത്വംനൽകി.



samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25