ആറളം : സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ നടക്കുന്ന ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമ്പൂർണ ശുചിത്വ നിർമലസ്നേഹ നന്മ വിദ്യാലയം പ്രഖ്യാപനം നടത്തി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളെ പൂർണമായും പടിക്കുപുറത്ത് നിർത്തിക്കൊണ്ട് വിദ്യാലയത്തെ ശുചിത്വപൂർണവും മനോഹരവുമാക്കുന്ന വേറിട്ട തുടർപദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. മാലിന്യങ്ങൾ കുറയ്ക്കുക, ഉണ്ടാകുന്ന മാലിന്യങ്ങളെ ശാസ്ത്രീയമായി തരംതിരിക്കുക, വൃത്തിയാക്കി ഹരിതസേനയ്ക്ക് കൈമാറുക, നിരന്തര ബോധവത്‌കരണ പരിപാടികൾ നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മ്പൂർണ വിദ്യാർഥി സമ്പൂർണ പൗരൻ എന്ന ലക്ഷ്യത്തിലേക്ക് വിദ്യാർഥികളെ എത്തിക്കുന്നതിനായുള്ള വേറിട്ട പദ്ധതിയാണിത്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ശുചിത്വ നിർമലസ്നേഹ നന്മവിദ്യാലയ പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവഹിച്ചു. അംഗം മിനി ദിനേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ.ജെസ്സിമോൾ, പ്രിൻസിപ്പൽ എസ്.വിനയരാജ്, പ്രഥമാധ്യാപകൻ ഒ.പി.സോജൻ, പി.ടി.എ. പ്രസിഡന്റ് കോട്ടി കൃഷ്ണൻ, മദർ പി.ടി.എ. പ്രസിഡന്റ് സി.എൻ.ശ്രീജ, സീനിയർ അധ്യാപകൻ സി.എ.അബ്ദുൾ ഗഫൂർ, ശുചിത്വ വിദ്യാലയ പദ്ധതി കോഡിനേറ്റർ കെ.സി.അരുണ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group