ചെർക്കള : ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന 'ദിശ' ഉന്നതവിദ്യാഭ്യസ പ്രദർശനം സമാപിച്ചു. കരിയർ സ്റ്റാളുകൾ, സെമിനാറുകൾ, ഗവേഷണപ്രബന്ധങ്ങൾ, കെ-ഡാറ്റ് അഭിരുചിനിർണയ പരീക്ഷ എന്നിവ നടന്നു.
കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ നാലായിരത്തോളം വിദ്യാർഥികൾ എക്‌സ്‌പോയിൽ എത്തിയിരുന്നു. ഇരുപതോളം സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു. രണ്ടുദിവസങ്ങളിലായി നടന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. നിർവഹിച്ചു.
ചെങ്കള പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സലീം എടനീർ അധ്യക്ഷനായി. പി. മോഹനൻ, ടി.വി. വിനോദ് കുമാർ, കെ. മെയ്‌സൺ, സി. മനോജ്കുമാർ, ടി.കെ. മുഹമ്മദലി, സി. പ്രവീൺ കുമാർ, സമീർ തെക്കിൽ, എം. രഘുനാഥ്, റോജിൻ ജോസഫ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച നടന്ന സമാപനയോഗം ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് ജില്ലാ കോഡിനേറ്റർ സി.വി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
ശ്രദ്ധേയമായി ന്യൂട്രി തട്ടുകട
പ്രദർശനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം എന്നിവ സംയുക്തമായി ഒരുക്കിയ പോഷക പ്രദർശനം ന്യൂട്രി തട്ടുകട ഏറെ ശ്രദ്ധ നേടി. ആരോഗ്യകരമായ ഭക്ഷണം പരിചയപ്പെടുത്തുന്നതോടൊപ്പം സൗജന്യമായി പോഷകം നിറഞ്ഞ പലഹാരവും ജ്യൂസും കുട്ടികൾക്ക് നൽകി. പ്രത്യേകമായ സജ്ജീകരിച്ച ഈ തട്ടുകടയിൽ ഹെൽത്തി പ്ലേറ്റ്, മഴവിൽ പോഷണം, സ്മാർട്ട് സ്‌നാക്‌സ് എന്നിവ കൂടാതെ ക്വിസ് മത്സരവും നടന്നു.
ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാൻ കുട്ടികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group