കൂടാളി : തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ ഉന്നത വിദ്യാഭ്യാസ പ്രദർശനം ദിശ 2024 സമാപിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ വിദ്യാർഥി കേന്ദ്രീകൃത പദ്ധതിയുടെ ഭാഗമാ.ാണ് പ്രദർശനം
കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ പ്രദർശനം കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ അധ്യക്ഷത വഹിച്ചു. കണ്ണൂർ ആർ.ഡി.ഡി. ആർ. രാജേഷ്‌കുമാർ സി.ജി.എ.സി. സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ കെ.വി. മനോജ് മുഖ്യഭാഷണം നടത്തി. സി. മനീഷ് പദ്ധതി വിശദീകരണം നടത്തി. കൂടാളി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ.ടി. രാമകൃഷ്ണൻ നമ്പ്യാർ, പി.ടി.എ. പ്രസിഡന്റ് കെ. സുനിൽ, എം.കെ. അനൂപ്‌കുമാർ, കെ.കെ. രവീന്ദ്രൻ, സി. ബിപിൻ, വി. സ്വാതി, ആർ. റീജ, ശരത് പ്രഭാത്, സി.എം. രമ്യ തുടങ്ങിയവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി മാർച്ച്
കണ്ണൂർ : വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കണ്ണൂർ വൈദ്യുതിഭവനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധസംഗമം ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി, ജില്ലാ ട്രഷറർ ഷെറോസ്, ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ, സി.മുഹമ്മദ് ഇംതിയാസ് എന്നിവർ സംസാരിച്ചു. മാർച്ചിന് ജാബിദ, ടി.പി.ഷുഹൈബ് മുഹമ്മദ്, ടി.പി.ഇല്ലാസ്, ടി.കെ.അസ്ലം, ചന്ദ്രൻ, സി.പി.മുസ്തഫ, ഖാലിദ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group