കോട്ടയ്ക്കൽ : ഗ്ലോബൽ ഇന്ത്യൻ ഡിജിറ്റൽ ഫെസ്റ്റിൽ കോട്ടയ്ക്കൽ പീസ് പബ്ലിക് സ്കൂൾ ഓവറോൾ രണ്ടാംസ്ഥാനം നേടി. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിൽ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ വെച്ചാണ് പരിപാടി നടന്നത്. അഞ്ച് വിദേശരാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി 57 സ്‌കൂളിലെ അഞ്ഞൂറിലധികം യുവ സാങ്കേതിക പ്രതിഭകൾ നാല് കാറ്റഗറികളിലായി മാറ്റുരച്ചു.
കാറ്റഗറി ഒന്ന് ടെക് ടോക്കിൽ പീസ് പബ്ലിക് സ്‌കൂളിലെ റൂഹി സൈനബും കാറ്റഗറി മൂന്നിൽ റീം മിഷാലും ഒന്നാംസ്ഥാനവും 5000 രൂപയും സ്വർണമെഡലും നേടി. കാറ്റഗറി മൂന്ന് വിഷ്വൽ കോഡിങ് ഗ്രൂപ്പ് ഇനത്തിൽ ജെന്ന സമീർ, എൻ. റഹ്‌മ, ജൂഹി ബർസ എന്നിവർ ഒന്നാം സ്ഥാനവും 5000 രൂപയും സ്വർണമെഡലും നേടി. കാറ്റഗറി നാല് റോബോട്ടിക്‌സിൽ മുഹമ്മദ് ഹാബിൽ കുണ്ടിൽ രണ്ടാംസ്ഥാനവും മൂവായിരം രൂപയും സ്വർണമെഡലും നേടി. വിദ്യാ കൗൺസിൽ ഡയറക്ടർ ത്വൽഹ ഹുസ്സൈൻ സമ്മാനങ്ങൾ വിതരണംചെയ്തു. അൻസാർ സ്‌കൂൾ ഡയറക്ടർ ഡോ. നജീബ് മുഹമ്മദ് അധ്യക്ഷനായി. സൈബർ സ്‌ക്വയർ ഇൻചാർജ് അർബാസ്, പ്രോജക്ട് ഇൻചാർജ് അനുഷ വി. കുമാർ എന്നിവർ സംസാരിച്ചു.
നേരത്തെ മഹാരാഷ്ട്രയിലെ സാംഗ്ലി പ്രകാശ് പബ്ലിക് സ്‌കൂളിൽ നടന്ന നാഷണൽ ഡിജിറ്റൽ ഫെസ്റ്റിലും പീസ് സ്‌കൂളിലെ വിദ്യാർഥികൾ മികച്ച വിജയം നേടിയിരുന്നു. നാഷണൽ ഡിജിറ്റൽ ഫെസ്റ്റിലും ഗ്ലോബൽ ഡിജിറ്റൽ ഫെസ്റ്റിലും വിജയികളായ സ്കൂൾ ടീമിന് സ്വീകരണം നൽകി. സ്കൂളിൽ നടന്ന പരിപാടി സി.ബി.എസ്.ഇ. ജില്ലാ ട്രെയിനിങ് കോഡിനേറ്റർ ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം. ജൗഹർ അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ എസ്. സ്മിത, പ്രഥമാധ്യാപകൻ കെ. പ്രദീപ്, ഐ.ടി. വിഭാഗം തലവൻ ഇ. ഹസ്‌ന, സി.സി.എ. കോഡിനേറ്റർ കെ. നിഷാദ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group