കോഴിക്കോട് : വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജിലെത്തുന്ന കേൾവിപ്രശ്ന(ഹിയറിങ് ഇംപയേഡ്)മുള്ളവർ ഇനി ബുദ്ധിമുട്ടില്ല. ക്യു.ആർ. കോഡ് സ്കാൻചെയ്താൽ കോളേജിന്റെ മുക്കും മൂലയുമെല്ലാം അറിയാം. കംപ്യൂട്ടർ എൻജിനിയറിങ്(ഹിയറിങ് ഇംപയേഡ്) വിഭാഗം നടത്തിയ ടെക് ഫെസ്റ്റ് ‘സൈൻ അപ്പി’ലാണ് പ്രിൻസിപ്പൽ സി. സ്വർണ ആംഗ്യഭാഷാസൗഹൃദകാംപസായി പ്രഖ്യാപിച്ചത്.
തടസ്സങ്ങൾ നീക്കി സൗഹൃദത്തിന്റെ പാലമിടുകയാണ് പോളിയിലെ വിദ്യാർഥികൾ ഇതിലൂടെ. ഹിയറിങ് ഇംപയേഡ് ആയിട്ടുള്ള വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ തുറക്കുകയെന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് കഴിഞ്ഞ മൂന്നുവർഷമായി ടെക് ഫെസ്റ്റ് നടത്തുന്നത്. വിദ്യാർഥികൾക്കായി ചെസ്, വേഡ് പസിൽ, ക്വസ്, ഓർമ്മ മത്സരം തുടങ്ങിയവയും ഒരുക്കി.
സമാപനസമ്മേളനം ടെക്‌നിക്കൽ എജുക്കേഷൻ റീജണൽ ജോയിന്റ് ഡയറക്ടർ ജെ.എസ്. സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ സി. സ്വർണ അധ്യക്ഷയായി. എൻ. സുരേഷ്, ഡോ. സി.പി. രമേഷ് ബാബു, എസ്. അരുൺ, ജി.എസ്. ശിവകുമാർ, പി. കെ. അബ്ദുൾസലാം, കംപ്യൂട്ടർ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. ബി.എസ്. ജവഹറലി, ഹിയറിങ് ഇംപയേഡ് വിഭാഗത്തിന്റെ ചുമതലയുള്ള വി. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. ഇവിടെ പഠനം പൂർത്തിയാക്കി കഴിഞ്ഞവർഷം ജോലിലഭിച്ച എല്ലാവരെയും ആദരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group