സുൽത്താൻബത്തേരി : പൊതുവിദ്യാഭ്യാസവകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ ജില്ലാതലത്തിൽ നടത്തുന്ന ‘ദിശ’ ഉന്നതവിദ്യാഭ്യാസപ്രദർശനത്തിന് ബത്തേരി ഗവ. സർവജന സ്കൂളിൽ തുടക്കമായി. കരിയർ സെമിനാറുകൾ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കരിയർ ചാർട്ടുകളുടെ പ്രദർശനം, കെ.ഡാറ്റ് കേരളയുടെ അഭിരുചിപ്പരീക്ഷ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. 3500 വിദ്യാർഥികളും 200 രക്ഷിതാക്കളും പങ്കെടുത്തു.
നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് ഉദ്ഘാടനംചെയ്തു. കരിയർമേഖലയെക്കുറിച്ചുള്ള വിദ്യാർഥികളുടെ അവതരണമായ കരിയർ കോൺക്ലേവ് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ടോം ജോസ് ഉദ്ഘാടനംചെയ്തു. ഡയറ്റ് ഫാക്കൽറ്റി ഡോ. കെ.എസ്. അനിൽകുമാർ, അധ്യാപകൻ എം. അനിൽകുമാർ എന്നിവർ മോഡറേറ്റർമാരായി.
മുൻ ജോയന്റ് എൻട്രൻസ് കമ്മിഷണർ ഡോ. രാജൂ കൃഷ്ണൻ, സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാരായ എം.കെ. രാജേന്ദ്രൻ, ജ്യോതിസ് പോൾ എന്നിവർ ക്ലാസെടുത്തു. ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ പദ്ധതി വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ടി.കെ. ശ്രീജൻ, എസ്.എം.സി. ചെയർമാൻ സി. സുഭാഷ് ബാബു, പ്രിൻസിപ്പൽമാരായ പി.സി. തോമസ്, എൻ.പി. മാർട്ടിൻ, എ.പി. ഷീജ, പി.എ. അബ്ദുൾനാസർ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ ജില്ലാ കോഡിനേറ്റർ കെ.ബി. സിമിൽ, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനം ശനിയാഴ്ച സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group