പുതുപ്പാടി : പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടിയുടെ ഭാഗമായി കണ്ണോത്ത് സെയ്ന്റ് ആന്റണീസ് യു.പി. സ്കൂൾ പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അങ്കണവാടിതലംമുതലുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി ‘ശലഭോത്സവം’ എന്നപേരിൽ കലാപരിപാടി സംഘടിപ്പിച്ചു. കളറിങ്, അഭിനയഗാനം, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. മാർഗംകളി, ദഫ്മുട്ട്, ഫുട്‌ബോൾ ടൂർണമെന്റ്, 75 കുട്ടികളെ അണിനിരത്തി മെഗാ തിരുവാതിര തുടങ്ങിയവ നടന്നു.
ശലഭോത്സവം പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് ഉദ്ഘാടനംചെയ്തു.
സിനിമാസംവിധായകനും എഴുത്തുകാരനുമായ റോബിൻ തിരുമല മുഖ്യാതിഥിയായി. ജൂബിലി കമ്മിറ്റി ജനറൽ കോഡിനേറ്റർ ഗിരീഷ് ജോൺ അധ്യക്ഷനായി. മനുഷ്യാവകാശപ്രവർത്തകൻ കമാൽ മുഹമ്മദ് ജൂബിലി സന്ദേശം നൽകി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് സമ്മാനദാനം നിർവഹിച്ചു. റോഷിൻ മാത്യു, പി.എ. ജോസ്, റോയി കുന്നപ്പിള്ളി, അംബിക മംഗലത്ത്, കുട്ടിയമ്മ മാണി, ഷിൻജോ തൈക്കൽ, സി.എം. തോമസ്, ജയ്‌സൺ കിളിവള്ളിക്കൽ, ഷൈല പടപ്പനാനി എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group