കുറ്റ്യാടി : കുറ്റ്യാടി തണൽ കരുണ സ്കൂൾ അംഗീകാരത്തിന്റെ നിറവിൽ. സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡിനാണ് സ്കൂൾ അർഹമായിരിക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പും സാമൂഹ്യനീതിവകുപ്പും ചേർന്ന് ഭിന്നശേഷിമേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച സ്പെഷ്യൽ സ്കൂളായി തണലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കടിയങ്ങാട് കാംപസിൽ നിലവിൽ 300 ഭിന്നശേഷിക്കുട്ടികളാണുള്ളത്.
18 വയസ്സ് കഴിഞ്ഞവർക്കായി തൊഴിലധിഷ്ഠിത പരിശീലനവും തുടർസർട്ടിഫിക്കറ്റും പുനരധിവാസവും ഇവിടെ ഉറപ്പുവരുത്തുന്നു. വൊക്കേഷണൽ ഡിപ്പാർട്ട്മെൻറ് വഴി കുട്ടികൾ മുൻകൈയെടുത്ത് വിവിധതരം ഉത്പന്നങ്ങൾ നിർമിച്ച് വിപണിയിൽ വിതരണംചെയ്യുന്നതും പ്രധാനമാണ്. വിവിധ തെറാപ്പികളും കൗൺസലിങ്ങും ഡോക്ടറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. ശാരീരികഭിന്നതകൾ നേരത്തേ കണ്ടെത്തുന്നതിന് ഏർലി ഇൻറർവെൻഷൻ സംവിധാനവുമുണ്ട്. സേവനങ്ങൾതേടി ഒട്ടേറെ രക്ഷിതാക്കളാണ് ഇവിടെയെത്തുന്നത്. ഡോ. സച്ചിത്ത് പ്രസിഡൻറും ഇ.ജെ. നിയാസ് സെക്രട്ടറിയും മൊയോറത്ത് അലി ട്രഷററും പി.കെ. നവാസ് അഡ്മിനിസ്ട്രേറ്ററും ജോബി ജോൺ പ്രിൻസിപ്പലുമായ ജനകീയകമ്മിറ്റിയാണ് തണലിന് നേതൃത്വംനൽകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group