വിദ്യാനഗർ : കാസർകോട് ചിന്മയ വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ വാർഷിക ദിനം ആഘോഷിച്ചു. ചിന്മയ മിഷൻ കേരള ഘടകം മേധാവിയും കാസർകോട് ചിന്മയ വിദ്യാലയ പ്രസിഡന്റുമായ സ്വാമി വിവിക്താനന്ദ സരസ്വതി ഭദ്രദീപം തെളിച്ചു. സൈബർ ചതിക്കുഴിയിൽ വീഴാതെ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ ഡോ. എം.ജി.ശശിഭൂഷൺ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ തിന്മകൾ ഇല്ലാതാക്കാനും കുട്ടികളെ വിശ്വപൗരന്മാരായി ഉയർത്താനുമാണ് വിദ്യാഭ്യാസം പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.പൊതുപരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. വിദ്യാലയ പ്രിൻസിപ്പൽ കെ.സി.സുനിൽകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രഹ്‌മചാരിണി ദിശ ചൈതന്യ, ചിന്മയ മിഷൻ കാസർകോട് ഘടകം പ്രസിഡന്റ് എ.കെ. നായർ, സെക്രട്ടറി കെ.ബാലചന്ദ്രൻ, വിദ്യാലയ വൈസ് പ്രിൻസിപ്പൽ ബി.പ്രശാന്ത്, പ്രഥമാധ്യാപകരായ എസ്.ആർ.പൂർണിമ, സിന്ധു ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം
നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ
തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്ന
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .
കഴിഞ്ഞ 28 വർഷങ്ങളായി വാസ്‌തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ
വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും
ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താനും സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .
നവംബർ 27 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും
സ്വന്തം വീടിൻ്റെ വാസ്‌തു മനസ്സിലാക്കാനും ഈ കോഴ്‌സ് ഉപകരിക്കും . മയമതം ,മാനസാരം,അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക .
അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം തുടരുക .
.ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ
വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788 .7034207999
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group