പ്ലാസ്റ്റിക്കിനെ തുരത്താൻ മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂൾ വിദ്യാർഥികൾ
Share
മങ്കര : സ്കൂളിൽ നടത്തുന്ന ‘ലവ് പ്ലാസ്റ്റിക്’ പദ്ധതിയുടെ ഭാഗമായി മാതൃഭൂമി സീഡ് പ്രവർത്തകരായ കുട്ടികൾ അഞ്ഞൂറിലധികം തുണിസഞ്ചികൾ തയ്യാറാക്കി. ‘ഒഴിവാക്കാം പ്ലാസ്റ്റിക് ജീവിതം’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് കുട്ടികൾ തുണിസഞ്ചി നിർമാണത്തിലേർപ്പെട്ടത്.
പ്രധാനാധ്യാപിക വി. രതി, അധ്യാപക കോഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, അധ്യാപകരായ പി.പി. ബിന്ദു, കെ. ഷഫീഖ്, കെ.എം. സജിൻ, ദർശന ആർ.ദാസ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group