ആലപ്പുഴ : കൃഷിയിൽ ഇനി ടെൻഷൻ വേണ്ടാ. വിദേശത്തിരുന്നുവരെ കൃഷി എളുപ്പമാക്കുന്ന ‘ഇക്കോ ഫ്രണ്ട്‌ലി പ്രിസിഷൻ അഗ്രികൾച്ചർ’ സംവിധാനം ഇവിടെയുണ്ട്.
നനയ്ക്കലും വളമിടലുംതൊട്ട് കൃഷി നശിപ്പിക്കാൻ വരുന്ന മൃഗങ്ങളെയും വിള കൊത്താനെത്തുന്ന കിളികളെയും ഓടിക്കുന്നതുവരെ ഇനി തലവേദനയാകില്ല. മണ്ണിലെ ഈർപ്പത്തിന്റെ അളവു നോക്കി രാത്രിയിലാണ് വെള്ളം നനയ്ക്കുന്നത്. കൃത്യമായ ഇടവേളകളിൽ വളമിടും.
മൃഗങ്ങളോ പക്ഷികളോ വന്നാൽ ചൂട് തിരിച്ചറിഞ്ഞ് വെളിച്ചവും ശബ്ദവുമുണ്ടാക്കി ഓടിക്കും. വീടുകളിൽനിന്നുള്ള മലിനജലം ശുദ്ധീകരിച്ച് നനയ്ക്കാനെടുക്കുന്ന രീതിയിലാണിത്. ഒരേക്കറിന് ഏകദേശം 40,000 രൂപ ചെലവുവരും. സംസ്ഥാന ശാസ്ത്രോത്സവത്തിൽ ശിവപുരം എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥികളായ ഋതുനന്ദ് രഞ്ജിത്ത്, അഭിനവ് പി. അനീഷ് എന്നിവരാണ് ഇത് തയ്യാറാക്കിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group