കൊടുവള്ളി : കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ ‘കുട്ടി പൈ’ എന്ന നൂതന മൈക്രോകൺട്രോളർ ഉപയോഗിച്ച് വിദ്യാർഥികൾക്ക് രണ്ടുദിവസത്തെ ഇലക്‌ട്രോണിക് വർക്‌ഷോപ്പ് നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻറർ ഫോർ ഇനവേഷനും ഫിസിക്സ് ഡിപ്പാർട്ട്മെന്റും കോഴിക്കോട് ഡയറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ യു.കെ. അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു.
പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര അടൽ ടിങ്കറിങ് ലാബിനെ പരിചയപ്പെടുത്തി. എ.ടി.എൽ. ഇൻ ചാർജ് ഫിർദൗസ് ബാനു, കെ.ജെ. സെബാസ്റ്റ്യൻ, ഷംസീറ എന്നിവർ സംസാരിച്ചു. 46 വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുത്തു. യൂണിവേഴ്സിറ്റി പരിശീലകരായ മുഹമ്മദ് ഷിബിൻ, നിഹാൽ മുഹമ്മദ് എന്നിവർ നേതൃത്വംനൽകി. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽനിന്നും പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ വർക്‌ഷോപ്പിൽ വിദ്യാർഥികളെ സഹായിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group