സംസ്ഥാനസ്കൂൾ ശാസ്ത്രമേളയുണീക്കാണ് ഈ വേസ്റ്റ് സെപ്പറേറ്റർ
Share
ആലപ്പുഴ : മാലിന്യപ്രശ്നത്തിന് ലളിതമായൊരു പരിഹാരമാർഗമാണ് പാലക്കാട് കാട്ടുകുളം എ.കെ.എൻ.എം.എം.എ.എം.എച്ച്.എസിലെ അശ്വന്ത് കൃഷ്ണയും എസ്. ഗഗൻരാജും മുന്നോട്ടുവെക്കുന്നത്. മാലിന്യം തരംതിരിക്കാനുള്ള ഇവരുടെ ആശയത്തിന് ഒന്നാംസ്ഥാനവും ലഭിച്ചു. ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡലിലാണ് യുണീക് വേസ്റ്റ് സെപ്പറേറ്റർ സംവിധാനം അവതരിപ്പിച്ചത്.
ഡിപ്പോസിറ്റ് ബിന്നിൽ നിക്ഷേപിക്കുന്ന മാലിന്യത്തെ വിവിധ ഭാഗങ്ങളിലൂടെ കടത്തിവിട്ട് ഒടുവിൽ യന്ത്രക്കൈയുടെ സഹായത്തോടെ ഓരോ സംഭരണികളിൽ നിക്ഷേപിക്കുന്നു. വേർതിരിച്ചു കിട്ടുന്ന വസ്തുക്കളെ പുനരുപയോഗിക്കുന്നതിലൂടെ വരുമാനവും കണ്ടെത്താം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group