1250 ക്ലാസ്‌മുറികളിൽ മാലിന്യസംസ്‌കരണ പ്രഭാഷണവുമായി എസ്.പി.സി.
Share
വടകര : കോഴിക്കോട് റൂറൽ ജില്ലയിൽ 58 സ്കൂളുകളിലെ 2500-ഓളം വരുന്ന എസ്.പി.സി. കാഡറ്റുകൾ 1250-ഓളം യു.പി. ക്ലാസ്‌മുറികളിൽ മാലിന്യസംസ്കരണത്തെക്കുറിച്ച് പ്രഭാഷണംനടത്തി. ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ നടന്ന ‘ഗ്രീൻ കാഡറ്റ് സ്പീക്‌സ്’ പരിപാടിയുടെ ഭാഗമായാണ് യു.പി. ക്ലാസുകളിലെ കുട്ടികൾക്ക് മാലിന്യസംസ്കരണത്തെക്കുറിച്ച് അറിവുപകരാൻ എസ്.പി.സി. കാഡറ്റുകളെത്തിയത്.
ക്ലാസുകൾക്ക് ഓരോസ്കൂളിലെയും എസ്.പി.സി. അധ്യാപകർ, രക്ഷിതാക്കൾ പോലീസുദ്യോഗസ്ഥർ എന്നിവർ നേതൃത്വംനൽകി. ഗ്രീൻ കാഡറ്റ് സ്പീക്സ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം റൂറൽ ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ എസ്.പി.യുമായ ടി. ശ്യാംലാൽ പേരാമ്പ്ര ഹൈസ്കൂളിൽവെച്ച് നടത്തിയിരുന്നു. ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ എം. ഗൗതമൻ മുഖ്യപ്രഭാഷണം നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group