തളിപ്പറമ്പ് മണ്ഡലം ‘ടേണിങ് പോയിൻറ്’ വിദ്യാഭ്യാസ എക്സ്പോ തുടങ്ങി

തളിപ്പറമ്പ് മണ്ഡലം ‘ടേണിങ് പോയിൻറ്’ വിദ്യാഭ്യാസ എക്സ്പോ തുടങ്ങി
തളിപ്പറമ്പ് മണ്ഡലം ‘ടേണിങ് പോയിൻറ്’ വിദ്യാഭ്യാസ എക്സ്പോ തുടങ്ങി
Share  
2024 Nov 15, 10:05 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ധർമശാല : പുതുതലമുറയ്ക്ക് ദിശാബോധവുമായി തളിപ്പറമ്പ് നിയോജക മണ്ഡലം വിദ്യാഭ്യാസ എക്സ്പോ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ തുടങ്ങി. സിനിമാനടി അന്നാ ബെൻ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ പല ടേണിങ്ങ് പോയൻറുകൾ ഉണ്ടെന്നും അതിൽ മികച്ചത് തിരഞ്ഞെടുത്താൽ ഭാവിജീവിതത്തിന് മുതൽകൂട്ടാകുമെന്നും അന്നാ ബെൻ പറഞ്ഞു.


ചടങ്ങിൽ എം.വി. ഗോവിന്ദൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമെന്നത് വെറും തൊഴിൽ നേടാനുള്ളതല്ലെന്നും വ്യക്തി വികാസത്തിനും അതിലൂടെ സമൂഹത്തിന് കരുത്ത് പകരുന്നതും ആകണമെന്നും എം.എൽ.എ. പറഞ്ഞു.


സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂർ, നിഖിലാ വിമൽ, ഡോ. സന്തോഷ് ബാബു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കെ.സി. ഹരികൃഷ്ണൻ സംസാരിച്ചു. 5000-ല്പരം വിദ്യാർഥികളും 1000 ലധികം രക്ഷിതാക്കളും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14 വിഭാഗങ്ങളിലായി വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകളും നടക്കുന്നുണ്ട്.


തളിപ്പറമ്പ്‌ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായാണ് ടേണിങ്‌ പോയിൻറ് എന്ന പേരിൽ വിദ്യാഭ്യാസ എക്സ്പോ സംഘടിപ്പിക്കുന്നത്. ഉന്നത ബിരുദം നേടിയ വിദ്യാർഥികൾക്കും വിവിധ തൊഴിൽ മേഖലകൾ ഏതൊക്കെയാണ് എന്ന് പരിചയപ്പെടുന്നതിനും അനുയോജ്യമായ തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയുമാണ് ലക്ഷ്യം. ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രശസ്തർ, അക്കാദമിക രംഗത്തെ വിദഗ്ധർ,


കരിയർ രംഗത്തെ വിദഗ്ധർ തുടങ്ങിയവരാണ് വിവിധ സെമിനാറുകൾ നയിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിവിധ സ്ഥാപന ങ്ങളുടെ വിദ്യാഭ്യാസ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25