പുനലൂർ : വിവിധ കാരണങ്ങളാൽ സ്കൂളിലെത്തി പഠിക്കാൻ സാധിക്കാത്ത കുട്ടികളുടെ വീട്ടിലേക്ക് ക്ലാസ്‌മുറി എത്തിക്കും. പുനലൂർ നഗരസഭയിലെ തൊളിക്കോട് സർക്കാർ എൽ.പി.സ്കൂളിന്റേതാണ് ഈ പരീക്ഷണം.
കുട്ടികളുടെ വീട്ടിൽ ടാബ്‌ലെറ്റും വൈഫൈ സംവിധാനവും ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. അസംബ്ലിമുതൽ നാലുമണിവരെയുള്ള പ്രവർത്തനങ്ങൾ ലിങ്ക് വഴി കുട്ടികൾക്ക് കാണാം. അധ്യാപകരുമായി സംവദിക്കാം-പ്രഥമാധ്യാപകൻ കെ.ജി.എബ്രഹാം വിശദീകരിച്ചു.
സ്കൂളിൽ 1987-91ൽ പഠിച്ചിരുന്ന വിദ്യാർഥികളാണ് ഇതിനുള്ള സാമ്പത്തികസഹായം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പുനലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡി.അജയകുമാർ നിർവഹിച്ചു. വാർഡ് പ്രതിനിധി നൈസൽ ശരത്ത് അധ്യക്ഷനായി.
പുനലൂർ ബി.പി.സി. സോണിയ വർഗീസ് സമ്മാനവിതരണം നടത്തി. അധ്യാപികമാരായ നിഷാന, ബീന, പി.ടി.എ. അംഗങ്ങളായ രാജീവ്, ഷാജി, ഹരി, ആശ, പൂർവവിദ്യാർഥി പ്രതിനിധികളായ സത്യരാജ്, അനിത എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group