വടക്കാഞ്ചേരി : കൃഷിപാഠങ്ങൾ അടുത്തറിയാൻ കുന്നംകുളം ബഥനി സെയ്ന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വടക്കാഞ്ചേരി ഗ്രീൻ ആർമിയിലെത്തി. ഗ്രീൻ ആർമിയുടെ പുതിയ ട്രേ ഞാറ്റടി കൃഷിയെക്കുറിച്ച് അറിയാനായിരുന്നു പഠനയാത്ര.
ഗ്രീൻ ആർമി പരിശീലനകേന്ദ്രം, മുണ്ടത്തിക്കോട് ഞാറ്റടി തയ്യാറാക്കിയ നഴ്‌സറി, നടീൽ നടക്കുന്ന വടക്കേ പോന്നോർത്താഴം കോൾ എന്നിവിടങ്ങൾ സീഡ് അംഗങ്ങൾ സന്ദർശിച്ചു.
ഗ്രീൻ ആർമിയുടെ പ്രവർത്തനങ്ങൾ, ചരിത്രം, വിവിധ ഡോക്യുമെന്റേഷനുകൾ എന്നിവയെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു.
സീഡ് കോഡിനേറ്റർമാരായ സിനി, രാഗിത എന്നീ അധ്യാപികമാരുടെ നേതൃത്വത്തിൽ ആറുമുതൽ ഒൻപതുവരെയുള്ള ക്ളാസിലെ 30 കുട്ടികളാണ് സീഡ് പഠനസംഘത്തിലുണ്ടായിരുന്നത്. ഗ്രീൻ ആർമി പ്രവർത്തനങ്ങൾ ടി.ആർ. രാജൻ വിവരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group