കേന്ദ്ര സർവകലാശാലയിൽ ഇന്നും നാളെയും അന്താരാഷ്ട്ര സെമിനാർ

കേന്ദ്ര സർവകലാശാലയിൽ ഇന്നും നാളെയും അന്താരാഷ്ട്ര സെമിനാർ
കേന്ദ്ര സർവകലാശാലയിൽ ഇന്നും നാളെയും അന്താരാഷ്ട്ര സെമിനാർ
Share  
2024 Nov 06, 08:41 AM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

പെരിയ : ഭാഷാവൈവിധ്യവും സൂക്ഷ്മസംസ്കാരവും എന്ന വിഷയത്തിൽ കേന്ദ്ര സർവകലശാല പെരിയ കാംപസിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അന്താരാഷ്ട്ര സെമിനാർ നടക്കും. കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠനകേന്ദ്രവും കേന്ദ്രസർവകലാശാല മലയാളവിഭാഗവും തൃക്കരിപ്പൂർ ഫോക് ലാൻഡും കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും ചേർന്നാണ് സെമിനാർ നടത്തുന്നത്.


തേജസ്വിനി ഹാളിൽ ബുധനാഴ്ച രാവിലെ 10-ന് കേന്ദ്ര സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. വിൻസന്റ് മാത്യു ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മ്യൂസിയം മുൻ ഡയറക്ടർ ഡോ. ബി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ ഫ്രാൻസ്, കൊറിയ, സിലോൺ തുടങ്ങി വിവിധരാജ്യങ്ങളിൽനിന്നുള്ള വിഷയവിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വ്യാഴാഴ്ച ഉച്ചയ്‍ക്ക് രണ്ടിന് നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രൊഫ. എം.എൻ.വെങ്കടേശ മുഖ്യാതിഥിയാകും. ഡോ. എ.എം.ശ്രീധരൻ സെമിനാർ അവലോകനം നടത്തും. തുടർന്ന് കോട്ടയ്ക്കൽ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന കഥകളി-യക്ഷഗാനം താരതമ്യ സോദാഹരണ പ്രകടനവും നടക്കും.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
AYUR MANTRA
LAUREAL