മാവിലായി : മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിന്റെ ഭാഗമായി മാവിലായി യു.പി. സ്‌കൂൾ സമ്പൂർണ ശുചിത്വ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. സ്‌കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ മൂന്ന് മാലിന്യ സംസ്‌കരണക്കൊട്ട സ്ഥാപിച്ചു. ക്ലാസുകളിലും സ്‌കൂൾ കോമ്പൗണ്ടിലും സ്ഥാപിച്ചു. പെരളശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ പ്രഖ്യാപനം നടത്തി.
മാലിന്യം വലിച്ചെറിയാത്തവരായി വളരാൻ സ്‌കൂൾ സീഡ് ക്ലബ്ബായ ലിറ്റിൽ ഫാർമേഴ്‌സ് സീഡ് ക്ലബ് തയ്യാറാക്കിയ 'കുട്ടിസഞ്ചി' വിതരണോദ്ഘാടനം കണ്ണൂർ സൗത്ത് ബി.പി.സി. സി.ആർ. വിനോദ് കുമാർ നിർവഹിച്ചു. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ വാഹനങ്ങളിൽ വെക്കാനായി കുട്ടിപ്പട്ടാളം നിർമിച്ച കുട്ടി സഞ്ചികളുടെ വിതരണവും നടന്നു.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് എം. വിനീഷ്, പ്രഥമാധ്യാപകൻ എൻ.വി. രഞ്ജിത്ത്കുമാർ, എ. സജിത, കെ. വിദ്യാവിജയൻ, വി.കെ. ദേവാംഗ്, എ.കെ. അബ്ദുസ്സലാം, വി.വി. സ്മിജ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group