തൃശ്ശൂർ : വാഹനത്തിനു തീപിടിക്കുമ്പോൾ സീറ്റ് ബെൽറ്റിൽ കുരുങ്ങി പൊള്ളിമരിച്ച മനുഷ്യരെക്കുറിച്ചുള്ള വാർത്തകളാണ് ‘ഗാർഡ് ഓൺ വീൽസ്’ എന്ന കണ്ടുപിടിത്തത്തിനുപിന്നിലെ പ്രേരണ. തീപിടിക്കുമ്പോഴും വെള്ളത്തിൽ പോകുമ്പോഴും സീറ്റ് ബെൽറ്റ് സ്വയം അഴിയുന്ന സംവിധാനമാണ് എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് എച്ച്.എസ്.എസിലെ പി.എൻ. സോനുവും പി.ജെ. ശ്രേയസും കണ്ടെത്തിയത്. ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം വർക്കിങ് മോഡലിൽ ടീം എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി.
2500 രൂപമാത്രം ചെലവാക്കിയാൽ ഈ സൗകര്യം വാഹനങ്ങളിൽ ഘടിപ്പിക്കാനാകുമെന്നാണ് ഇലക്‌ട്രോണിക്സ് വിഭാഗം വിദ്യാർഥികളായ ഇരുവരും പറയുന്നത്.
ഹെൽമെറ്റിട്ടാൽമാത്രം വാഹനം സ്റ്റാർട്ടാകുന്ന സംവിധാനമൊരുക്കി സോനു കഴിഞ്ഞ വർഷത്തെ ശാസ്ത്രമേളയിൽ ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group