തണുപ്പിലും പച്ചക്കറിയുണ്ടാക്കാൻ ഗ്രീൻ ഹൗസ്
Share
മേലാറ്റൂർ : ശൈത്യരാജ്യങ്ങളിൽ പച്ചക്കറിയും മറ്റും കൃഷി ചെയ്യാനുള്ള ഗ്രീൻ ഹൗസിന്റെ മാതൃക അറിയാൻ അവസരം. രായിരമംഗലം എസ്.എം.എം.എച്ച്.എസ്.എസ്സിലെ പി.കെ. ജിൽസിതയും ജുമാന ഷെഫിനുമാണ് മിതമായ താപനില നിർത്തി കൃഷിക്ക് പറ്റുന്ന ഗ്രീൻ ഹൗസ് പരിചയപ്പെടുത്തിയത്. താപനില കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനവും നനയ്ക്കാനുള്ള സൗകര്യമുള്ളതാണിത്. പച്ചക്കറിക്കൊപ്പം മറ്റു വിളകളും കൃഷി ചെയ്യാനാകും. സാമൂഹികശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡലിലാണ് ഗ്രീൻ ഹൗസ് അവതരിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group