ആലത്തൂർ : മലമുകളിൽ മഴപെയ്ത് വെള്ളം ഭൂമിയിലേക്കിറങ്ങുന്നത് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തും. പിന്നെ മലയോരവാസികളുടെ മൊബൈൽഫോണിലേക്ക് മുന്നറിയിപ്പായി എത്തും.
ഉരുൾപൊട്ടൽ മുന്നറിയിപ്പ് മൊബൈൽ ഫോണിലെത്തിക്കുന്ന സംവിധാനം ജില്ലാ ശാസ്‌ത്രോത്സവത്തിൽ അവതരിപ്പിച്ച മുഹമ്മദ് ഹുസൈനും ടിനുരാജും ഒന്നാംസ്ഥാനം. കാവശ്ശേരി കെ.സി.പി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥികളാണിവർ.
വയനാട് ദുരന്തത്തിന്റെയും ട്രക്ക് ഡ്രൈവർ അർജുന്റെ മരണത്തിന്റെയും പശ്ചാത്തലത്തിലാണ് ഇവർ പ്രോജക്ട് അവതരിപ്പിച്ചത്. എവിടെയാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലിനും സാധ്യതയെന്നതിന്റെ ഗൂഗിൾ ലൊക്കേഷനും ലഭിക്കും.
മലയോരപാതകളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടോയെന്ന് ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുനൽകുന്ന വിളക്കുകൾ സുരക്ഷിതം (പച്ച), അപകടസാധ്യത (ഓറഞ്ച്), അപകടാവസ്ഥ (ചുവപ്പ്) എന്ന രീതിയിൽ സ്ഥാപിക്കുന്ന ആശയവും ഇവർ അവതരിപ്പിച്ചു. ജി.പി.എസ്., ജി.എസ്.എം., സെൻസർ, ഗൂഗിൾമാപ്പ് എന്നിവയുടെ സഹായത്തോടെയാണ് സുരക്ഷാസംവിധാനം പ്രവർത്തിക്കുക.
ഡ്രൈവർമാർ ഉറങ്ങിപ്പോകില്ല, മദ്യപിച്ചാൽ വണ്ടി സ്റ്റാർട്ടാകില്ല
രാത്രിയാത്രക്കാർക്ക് അപകടം വരുത്തിവെക്കുന്ന ഉറക്കത്തിന് തടയിടാനും ഇവർക്ക് ആശയമുണ്ട്. കണ്ണുചിമ്മിയാൽ അലാറം അടിക്കും, തുടർന്ന് സീറ്റ് ചെറുതായി ഇളകും. എന്നിട്ടും ഡ്രൈവർ ഉണർന്നില്ലെങ്കിൽ അടുത്തപടിയായി കാറിന്റെ വേഗംകുറച്ച് പിന്നിലെ വാഹനത്തിന് നിർത്താൻ പോകുന്നെന്ന മുന്നറിയിപ്പ് നൽകിയശേഷം സുരക്ഷിതമായി വാഹനം നിൽക്കും. ഓടുന്നവാഹനത്തിന് തീപിടിച്ച് വാതിൽ ലോക്കായാലും ഇതേരീതിയിൽ സ്വയം നിൽക്കുകയും വാതിൽ തുറക്കുകയും ചെയ്യും. മദ്യപിച്ച് ഡ്രൈവിങ് സീറ്റിലെത്തിയാൽ വാഹനം സ്റ്റാർട്ടാകാതിരിക്കാനുള്ള വിദ്യയും ഈ മിടുക്കന്മാരുടെ കൈയിലുണ്ട്.
വീട്ടിലൂടെ നടക്കുമ്പോൾ അര ചതുരശ്രയടിയിൽനിന്നുപോലും 12 വാട്ട് വൈദ്യുതി ഉത്പാദനം, വയർലെസ് വാഹന ചാർജിങ്, രക്ഷാപ്രവർത്തകർക്ക് എവിടെയായിരുന്നാലും കാറ്റിലും വെള്ളത്തിലും പ്രവർത്തിക്കുന്ന ചെറിയ ടർബൻ ഉപയോഗിച്ച് മൊബൈൽഫോൺ ചാർജ് ചെയ്യാനുള്ള സംവിധാനം... ആശയങ്ങളുടെ കൊച്ചുതമ്പുരാക്കന്മാരാണിവർ.
ആലത്തൂർ സ്വവാബ് നഗറിൽ സെയ്ദ് മുഹമ്മദിന്റെയും റംലത്തിന്റെയും മകനാണ് മുഹമ്മദ് ഹുസൈൻ. കഴിഞ്ഞ സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാംസ്ഥാനം നേടിയിരുന്നു. കേരള ബാങ്ക് വടക്കഞ്ചേരിശാഖാ മാനേജർ തരൂർ മരുതക്കോട് ബാബുരാജിന്റെയും എക്‌സൈസിൽ ജോലിചെയ്യുന്ന വിജിനിയുടെയും മകനാണ് ടിനുരാജ്.
ജില്ലാ ശാസ്‌ത്രോത്സവത്തിൽ മുഹമ്മദ് ഹുസൈനും ടിനുരാജിനും ഒന്നാംസ്ഥാനം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group