ശ്രീനാരായണഗുരു സർവകലാശാലയിലെ പഠിതാക്കൾ കേരളത്തിന്റെ പരിച്ഛേദം-മന്ത്രി

ശ്രീനാരായണഗുരു സർവകലാശാലയിലെ പഠിതാക്കൾ കേരളത്തിന്റെ പരിച്ഛേദം-മന്ത്രി
ശ്രീനാരായണഗുരു സർവകലാശാലയിലെ പഠിതാക്കൾ കേരളത്തിന്റെ പരിച്ഛേദം-മന്ത്രി
Share  
2024 Oct 30, 09:35 AM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

സർവകലാശാലാ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾക്ക് തുടക്കം


കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ പഠിതാക്കൾ കേരളസമൂഹത്തിന്റെ പരിച്ഛേദമാണെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. സർവകലാശാലയുടെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങളുടെ സമർപ്പണാഘോഷം ഉദ്ഘാടനം വെള്ളയിട്ടമ്പലത്തെ അക്കാദമിക് ബ്ളോക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


എല്ലാ വിഭാഗത്തിലും പ്രായത്തിലുമുള്ളവർക്ക് സർവകലാശാലയിൽ പഠനം സാധ്യമാകുന്നുണ്ട്. സർവകലാശാലയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനം കൊല്ലത്ത് എത്രയുംവേഗം യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.


നവീകരിച്ച സെമിനാർ ഹാൾ, വെർച്വൽ സ്റ്റുഡിയോ എന്നിവ ഉൾപ്പെടുന്ന അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും ടോട്ടൽ സോഫ്റ്റ്‌വേർ സൊല്യൂഷൻസിന്റെ സമർപ്പണവും ബി.എസ്‌സി. േഡറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിന്റെ സ്വയംപഠനസാമഗ്രികളുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.


ടി.കെ.എം. എൻജിനിയറിങ് കോളേജുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നതിനുള്ള ധാരണാപത്രം ഇരു സ്ഥാപനങ്ങളുടെയും മേധാവികൾ ഒപ്പുവെച്ചു. വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി.ജഗതിരാജ് അധ്യക്ഷത വഹിച്ചു. എം.മുകേഷ് എം.എൽ.എ., രജിസ്ട്രാർ ഇൻചാർജ് ഡോ. എം.ജയമോഹൻ, പ്രോ വൈസ് ചാൻസലർ ഇൻചാർജ് ഡോ. ജെ.ഗ്രേഷ്യസ്, സിൻഡിക്കേറ്റ് അംഗങ്ങളായ ബിജു കെ.മാത്യു, ഡോ. കെ.ശ്രീവത്സൻ, ഡോ. സി.ഉദയകല, എ.നിസാമുദ്ദീൻ, പ്രൊഫ. ടി.എം.വിജയൻ, ഡോ. പസ്‌ലത്തിൽ, ഡോ. റെനി സെബാസ്റ്റ്യൻ, ടി.കെ.എം. എൻജിനിയറിങ്‌ കോളേജ് പ്രിൻസിപ്പൽ ഡോ. സജീബ്, സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടർ ഡോ. ഇംതിയാസ് എന്നിവർ പ്രസംഗിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
AYUR MANTRA
LAUREAL