തൃശ്ശൂർ : ബസ് കണ്ടക്ടറായി ജോലി ചെയ്ത് മകളെ മതിയാവോളം പഠിക്കാനനുവദിച്ച അമ്മയ്ക്ക് മകൾ സമ്മാനിച്ചത് റാങ്ക് മധുരം. തിരുനെൽവേലിയിലെ മനോന്മണിയം സുന്ദരനാർ സർവകലാശാലയിൽനിന്ന് എം.എസ്‌സി. ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ് സയൻസിൽ മൂന്ന് സ്വർണമെഡലോടെ ഒന്നാംറാങ്ക് നേടിയ അനഘയാണ് അമ്മയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയത്. 92 ശതമാനം മാർക്കുണ്ട്.
കെ.എസ്.ആർ.ടി.സി.യുടെ തൃശ്ശൂർ ഡിപ്പോയിലെ കണ്ടക്ടറാണ് അനഘയുടെ അമ്മ എം.ജി. രാജശ്രീ. മറ്റാരുടെയും തുണയില്ലാതെയാണ് മക്കളായ അനഘയെയും പ്ലസ് വൺ വിദ്യാർഥി അനഞ്ജയയെയും പഠിപ്പിക്കുന്നത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥി എം.എസ്‌സി. ക്രിമിനോളജിയിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ നേടുന്നത്. ഒക്ടോബർ 26-ന് സർവകലാശാലയിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവി ബിരുദദാനം നിർവഹിച്ചു. തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിൽ ബി.എസ്‌സി. ക്രിമിനോളജി ഒന്നാം ബാച്ചിലാണ് അനഘ പഠിച്ചത്. തൃശ്ശൂർ മിണാലൂരിലാണ് രാജശ്രീയും മക്കളും താമസിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group