പത്തനംതിട്ട : കാട്ടിൽനിന്ന് നാട്ടിലേക്കിറങ്ങുന്ന വന്യജീവികളെ തുരത്താൻ ബുദ്ധിമുട്ടുന്നവർ ഈ കുട്ടിമിടുക്കരെ സമീപിച്ചാൽ മതി. വന്യജീവികളെ ‘പേടിപ്പിച്ച് ഓടിക്കാനുള്ള’ തോക്ക് ഇവരുടെ കൈയ്യിലുണ്ട്.
ഇളമണ്ണൂർ വൊക്കേഷണൽ എച്ച്.എസ്.എസിെല വിദ്യാർഥികളായ എ.അതുലും നിതീഷ് ബിനുവും ആണ് സ്കെയറി ഗൺ എന്ന ഉപകരണവുമായി കൈപ്പട്ടൂർ ഗവ. വി.എച്ച്.എസ്.എസിൽ നടക്കുന്ന വൊക്കേഷണൽ എക്സ്പോയിലെത്തിയത്. ചെലവ് കുറഞ്ഞ രീതിയിൽ പി.വി.സി. പൈപ്പ് കൊണ്ട് നിർമിക്കാവുന്നതും എളുപ്പം പ്രയോഗിക്കാവുന്നതുമായ ഉപകരണമാണ്.
ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്ക് സ്റ്റഡീസ് കോഴ്സ് വിദ്യാർഥികളാണിരുവരും. ഇന്നവേറ്റീവ് വിഭാഗത്തിലാണ് ഇവർ മത്സരിച്ചത്.
എന്താണ് സ്കെയറി ഗൺ
വന്യജീവികളുടെ ശല്യം നിരന്തരമായുണ്ടാകുന്ന സ്ഥലങ്ങളിൽനിന്ന്, അവയെ വലിയ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തി ഒാടിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് സ്കെയറി ഗൺ. ഇതിലൂടെ ശബ്ദം ഉണ്ടാകും എന്നതല്ലാതെ ജീവികൾക്ക് ദേഹോപദ്രവം ഉണ്ടാകില്ല. വലിയ തോക്ക് രൂപത്തിലുള്ള ഉപകരണം നിർമിക്കുന്നത് നാലും രണ്ടര ഇഞ്ചുമുള്ള പി.വി.സി. പൈപ്പുകളുപയോഗിച്ചാണ്. രണ്ടര ഇഞ്ച് പി.വി.സി. റെഡ്യൂസർ, പി.വി.സി. എൻഡ് ക്യാപ്പ്, സോൾവെന്റ് സിമന്റ്, കിച്ചൺ ഗ്യാസ് ലൈറ്റർ, ബോഡി സ്പ്രേ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. 650 രൂപ ചെലവിൽ സംഭവം റെഡി. വിദേശ എക്സ്പോകളുടെ വീഡിയോയിൽ കണ്ട സ്കെയറി ഗണ്ണുകൾ ഇവിടെയും പരീക്ഷിച്ച് നോക്കുകയായിരുന്നു ഇരുവരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group