ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഇന്ന്‌ തുടങ്ങും

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഇന്ന്‌ തുടങ്ങും
ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഇന്ന്‌ തുടങ്ങും
Share  
2024 Oct 28, 09:25 AM
VASTHU
MANNAN

പാലക്കാട് : റവന്യൂജില്ലാ സ്കൂൾ ശാസ്ത്രോത്സവം തിങ്കളാഴ്ച തുടങ്ങും. ജില്ലയിലെ അഞ്ച്‌ സ്കൂളുകളിലായാണ്‌ മത്സരങ്ങൾ നടക്കുക. 12 ഉപജില്ലകളിൽനിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ വിവിധ മേളകളിൽ മാറ്റുരയ്ക്കും. മത്സരഫലം വേഗമറിയാൻ മത്സരാർഥികൾക്ക്‌ വേദികളിൽ പതിക്കുന്ന ക്യു ആർ കോഡ് സംവിധാനം സ്കാൻചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.


പ്രധാനവേദിയായ ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച 10-ന് കളക്ടർ ഡോ. എസ്. ചിത്ര മേള ഉദ്ഘാടനംചെയ്യും. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുനിജ അധ്യക്ഷയാകും.


അഞ്ചുവേദികൾ, അയ്യായിരം മത്സരാർഥികൾ


ശാസ്ത്രമേളയും സാമൂഹികശാസ്ത്ര മേളയും നടക്കും. സാമൂഹികശാസ്ത്രമേള 30-നും ഉണ്ടാകും. സി.എസ്.ഐ. ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂളിൽ 29, 30 ദിവസങ്ങളിലായി വി.എച്ച്.എസ്.ഇ. എക്സ്പോ നടക്കും.


ഒന്നാംദിനം നടക്കുന്ന പ്രവൃത്തിപരിചയ മേളയിൽ 1,800 വിദ്യാർഥികളും ഗണിതശാസ്ത്രമേളയിൽ 622 വിദ്യാർഥികളും മത്സരിക്കും.


രണ്ടാംദിവസം നടക്കുന്ന ശാസ്ത്രമേളയിൽ 466 കുട്ടികളും സാമൂഹികശാസ്ത്ര മേളയിൽ 360 കുട്ടികളും പങ്കെടുക്കും. 58 സ്റ്റാളുകളിലായി ഒരുക്കുന്ന ശാസ്ത്രപ്രദർശനത്തിൽ നൂറുകുട്ടികൾ പങ്കെടുക്കും.


വൊളന്റിയർമാർ


ശാസ്ത്രമേളനടക്കുന്ന അഞ്ച്‌ സ്കൂളുകളിലുമായി 350-ഓളം വൊളന്റിയർമാരുണ്ട്. നവംബർ ഒന്നിന് സ്കൂളുകൾ ഹരിതവിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം പൂർണമായും പാലിച്ചാണ്‌ മേളയുടെ നടത്തിപ്പെന്നും ഹരിതപെരുമാറ്റച്ചട്ട കമ്മിറ്റിയിൽ അൻപതോളം വിദ്യാർഥികളുണ്ടാകുമെന്നും സംഘാടകസമിതി അറിയിച്ചു.


കോങ്ങാട് കെ.പി.ആർ.പി. സ്കൂളിലെ വിദ്യാർഥികളാണ് കമ്മിറ്റി വൊളന്റിയർമാർ. മാലിന്യം യഥാസമയം നീക്കാൻ നഗരസഭയുടെ നേതൃത്വത്തിലുള്ള ഹരിതകർമസേനയും തൊഴിലുറപ്പുതൊഴിലാളികളുമായി അൻപതോളംപേർ വേറെയുമുണ്ടാകും.


ഇതിനുപുറമേ മേളയുടെ നടത്തിപ്പിനായി വിവിധ സ്കൂളുകളിൽനിന്നുള്ള എൻ.സി.സി., എൻ.എസ്.എസ്., സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്‌, ജെ.ആർ.സി. യൂണിറ്റുകളിൽനിന്നായി മുന്നൂറോളം വൊളന്റിയർമാരും ഉണ്ടാകുമെന്ന് സംഘാടകസമിതി അംഗങ്ങളായ ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. അജിത്, പ്രധാനാധ്യാപിക രജിതകുമാരി, ഐ.ടി. അറ്റ് സ്കൂൾ ജില്ലാ കോഡിനേറ്റർ അജിത വിശ്വനാഥ്, ശാസ്ത്രോത്സവം ജനറൽ കൺവീനർ പി. സുനിജ എന്നിവർ പറഞ്ഞു.


ഇന്നത്തെ മത്സരങ്ങൾ


ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂൾ: പ്രവൃത്തിപരിചയമേള 10.00.


സുൽത്താൻപേട്ട സെയ്ന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ, സെയന്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ: ഗണിതശാസ്ത്ര മേള 10.00.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2