വയനാടിനായി കൈകോർത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
Share
തിരുവനന്തപുരം: വയനാടിനായി കൈകോർത്ത് ജില്ലയിലെ സിറ്റി പോലീസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. 1,33,850 രൂപയുടെ ചെക്ക് ദുരിതാശ്വാസനിധിയിലേക്കായി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ, എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ എസ്.എം.സാഹിർ, ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ സാജു, കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസർ അനിൽകുമാർ, ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസർ ആശ, കേഡറ്റുകളായ അനഘ, കൃഷ്ണജിത് എന്നിവരാണ് തുക കൈമാറിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group