പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നാളെ

പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നാളെ
പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നാളെ
Share  
2024 Oct 23, 09:42 AM
VASTHU
MANNAN

ചെങ്ങന്നൂർ: വജ്രജൂബിലിയാഘോഷിക്കുന്ന ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിൽ പുതുതായി നിർമിച്ച അക്കാദമിക്ക് ബ്ലോക്കും ഹോസ്റ്റൽ കെട്ടിടവും 24-നു രാവിലെ 11.30-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. ഇതിനോടനുബന്ധിച്ച് സംസ്ഥാനതല തൊഴിൽമേളയും സംഘടിപ്പിക്കും. ഐ.ടി.ഐ. അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.


1960-ൽ തുടങ്ങിയ ഐ.ടി.ഐ.യുടെ കെട്ടിടങ്ങൾ ജീർണാവസ്ഥയിലായിരുന്നു. 20 കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

മൂന്നുനിലകളിലായി 72,345 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച അക്കാദമിക്ക് ബ്ലോക്കിൽ 30 സ്മാർട്ട് ക്ലാസ് മുറികൾ, അഞ്ച് വർക്ക്‌ഷോപ്പുകൾ, 200 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാൾ, ഡ്രോയിങ് ഹാൾ, ലൈബ്രറി, സ്റ്റോർ, ശൗചാലയങ്ങൾ എന്നിവയുണ്ട്.


12,917 ചതുരശ്രയടിയിൽ നാലുനിലകളിലായി നിർമിച്ച ഹോസ്റ്റൽ കെട്ടിടത്തിൽ 68 വിദ്യാർഥികൾക്ക് താമസിക്കാം. തൊഴിൽമേളയിൽ ഒട്ടേറെ അന്താരാഷ്ട്ര കമ്പനികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഐ.ടി.ഐ. പ്രിൻസിപ്പൽ സി.എൽ. അനുരാധ, സീനിയർ സൂപ്രണ്ട് കെ.എസ്. സുകേഷ് കുമാർ, പ്ലേസ്‌മെന്റ് ഓഫീസർ കെ. രതി, ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.കെ. മഹേഷ്, സ്റ്റാഫ് സെക്രട്ടറി ബി. ജയകുമാർ, അഭയ് ഡി. കുറുപ്പ് എന്നിവർ പങ്കെടുത്തു.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2