റവന്യൂജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു

റവന്യൂജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
റവന്യൂജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
Share  
2024 Oct 22, 07:05 AM
VASTHU
MANNAN
laureal

കാസർകോട് : നവംബർ ഒന്ന്, രണ്ട് തീയതികളിൽ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ ഡോ. എം.പി.ഷാഫി ഹാജി പ്രകാശനം ചെയ്തു. ശരത് ഇട്ടമ്മലാണ് ലോഗോ തയ്യാറാക്കിയത്. സ്കൂൾ മാനേജർ സി.ടി.അഹമ്മദലി മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ.സുകുമാരൻ നായർ അധ്യക്ഷനായി.


പ്രഥമാധ്യാപകൻ കെ.വിജയൻ, പി.ടി.എ. പ്രസിഡന്റ് പി.എം.അബ്ദുള്ള, ജമാ അത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജഹാൻ ആലിച്ചേരി, സ്കൂൾ കൺവീനർ സി.എച്ച്.റഫീഖ്, സെക്രട്ടറി സി.എച്ച്.ഷാജു, പി.ടി.എ. വൈസ് പ്രസിഡന്റ് അൻവർ ചെമ്മനാട്, പ്രചാരണ കമ്മിറ്റി കൺവീനർ ഇബ്രാഹിം കരീം, വി.പി.യൂസഫ്, പ്രദീപ് നാരായണൻ എന്നിവർ പങ്കെടുത്തു.


സ്റ്റാറ്റസ് വീഡിയോ മത്സരം


ചെമ്മനാട് : റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം പ്രമേയമായി സ്റ്റാറ്റസ് വീഡിയോ മത്സരം നടത്തുന്നു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ കഴിയുന്ന ഒരു മിനിട്ടിൽ കൂടാത്ത വീഡിയോകളാണ് അയക്കേണ്ടത്. വീഡിയോയിൽ ശാസ്ത്രോത്സവ ലോഗോ ഉൾപ്പെടുത്തണം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2