പ്രഥമ 'അക്ഷരജ്യോതി' പുരസ്കാരം താമരക്കുളം വി വി എച്ച് എസ് എസിന്

പ്രഥമ 'അക്ഷരജ്യോതി' പുരസ്കാരം താമരക്കുളം വി വി എച്ച് എസ് എസിന്
പ്രഥമ 'അക്ഷരജ്യോതി' പുരസ്കാരം താമരക്കുളം വി വി എച്ച് എസ് എസിന്
Share  
2024 Oct 21, 12:47 PM
VASTHU
MANNAN
laureal


കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന 'സുഗതവനം' ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ 'അക്ഷരജ്യോതി' പുരസ്കാരം ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂളിന് സമർപ്പിക്കും.


കഴിഞ്ഞകാലങ്ങളിലെ മാതൃക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകാൻ ട്രസ്റ്റ് തീരുമാനിച്ചത്. വിദ്യാഭ്യാസ രംഗങ്ങളിലും, പരിസ്ഥിതി കാർഷിക മേഖലകളിലും, കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി കലാ കായിക ശാസ്ത്ര വിവര സാങ്കേതിക പ്രവർത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ അമൂല്യമായ നേട്ടങ്ങളും ഈ കലാലയത്തിന്റെ പ്രത്യേകതകളാണ്.

കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽസിക്കും പ്ലസ് ടു വിനും ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്‌കൂളെന്ന നേട്ടവും സ്‌കൂളിന് സ്വന്തമാണ്. കൂടാതെ ബെസ്റ്റ് പി ടി എ അവാർഡ്, വനമിത്ര അവാർഡ്, ജൈവ വൈവിദ്ധ്യ ബോർഡിന്റെ അവാർഡ്, ജില്ലാ ശുചിത്വമിഷൻ മാതൃക വിദ്യാലയം അവാർഡ് ഊർജ സംരക്ഷണ അവാർഡ് തുടങ്ങിയവ ഈ സ്കൂളിന്റെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

 ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി അധ്യാപകർക്കുള്ള പ്രഥമ 'ഗുരുജ്യോതി' പുരസ്കാര വിതരണ വേദിയിൽ വെച്ച് സ്കൂളിനുള്ള ആദരവ് സമർപ്പിക്കും. പ്രശസ്തി പത്രവും ഫലകവും 10001 രൂപയുമാണ് സമ്മാനത്തുക.


ഡോ. ജിതേഷ്ജി, കെ വി രാമാനുജൻ തമ്പി, ഡോ. വൈ ജോയി, ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവരുടെ പാനലാണ് അവാർഡുകൾ തീരുമാനിച്ചത്.

 

ഒക്ടോബർ 25ന് വൈകിട്ട് മൂന്നിന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അവാർഡ് വിതരണചടങ്ങ് സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപൻ, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ജിതേഷ്‌ജി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കുമെന്ന്  

 ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ അറിയിച്ചു.


സ്‌കൂളിനെ അവാർഡിന് പരിഗണിച്ചതിന്റെ മാനദണ്ഡങ്ങൾ

ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ആലപ്പുഴ ജില്ല അവാർഡ്


ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംസ്ഥാന അവാർഡ് മികച്ച പെർഫോമർ അവാർഡ്


സംസ്ഥാന വനമിത്ര പുരസ്കാരം


ജൈവ വൈവിധ്യ ബോർഡിൻ്റെ പുരസ്കാരം


ബെസ്റ്റ് പിറ്റിഎ അവാർഡ്


ജില്ലാ ശുചിത്വ മിഷൻ മാതൃകാ വിദ്യാലയ അവാർഡ്


ബാലശാസ്ത്ര കോൺഗ്രസിൽ ദേശീയ അംഗീകാരം


2024 സംസ്ഥാന കലോത്സവത്തിൽ 8 ഇനങ്ങളിൽ എ ഗ്രേഡ്


സംസ്ഥാന ശാസ്ത്രമേളയിൽ നിന്ന് ദേശീയതലത്തിലേക്ക് രണ്ടു കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു


മികച്ച ഐടി പ്രവർത്തനങ്ങൾക്കുള്ള സ്കൂൾ വിക്കി പുരസ്കാരം 


26 വർഷങ്ങളായി ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിൽ ഓവറോൾ


24 വർഷങ്ങളായി കായംകുളം ഉപജില്ല കലോത്സവം ഓവറോൾ 


കായംകുളം ഉപജില്ല സ്പോർട്സ് ഓവറോൾ


മാതൃഭൂമി സീഡ് ഹരിത വിദ്യാലയ സംസ്ഥാന പുരസ്കാരം


മാതൃഭൂമി നന്മ ജില്ലാതല പുരസ്കാരം.


2024 ഹരിതജ്യോതി പുരസ്കാരം .

മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ്


മാതൃഭൂമി സീഡ് സീസൺ വാച്ച് സംസ്ഥാന പുരസ്കാരം


മലയാള മനോരമ നല്ലപാഠം വിദ്യാഭ്യാസ ജില്ലയിലെ മികച്ച എ പ്ലസ് വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു

വീഗാലാൻഡ് ഊർജ്ജ സംരക്ഷണ പുരസ്കാരം 

news18-cover
whatsapp-image-2024-10-21-at-12.09.06_c9b480ae

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2