തൃപ്പൂണിത്തുറ : സമഗ്രശിക്ഷാ കേരളം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയായ 'സ്ട്രീം' പ്രകാരം എൽ.ഇ.ഡി. ബൾബുകളുടെ നിർമാണവും കേടായ ബൾബുകൾ നന്നാക്കലും ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ തൃപ്പൂണിത്തുറ ബി.ആർ.സി.യിലെ വിദ്യാർഥികൾ ആദ്യപദ്ധതിയുടെ ഭാഗമായി ചെയ്തു. സമഗ്രശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും കുസാറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
എൽ.ഇ.ഡി. ബൾബുകളുടെ നിർമാണവും മറ്റും സംബന്ധിച്ച് തുരുത്തിക്കര സയൻസ് സെന്റർ മേധാവി തങ്കച്ചൻ കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. തൃപ്പൂണിത്തുറ ബി.ആർ.സി.യുടെ തനത് പരിപാടിയായ സ്ട്രീം പദ്ധതി ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി കെ.എസ്.ഇ.ബി. റിട്ട. അസി. എക്സിക്യുട്ടീവ് എൻജിനീയർ ജനാർദനൻ പിള്ള ക്ലാസ് നയിച്ചു.
തുടർന്ന് കുട്ടികളെ തുരുത്തിക്കര സയൻസ് സെന്ററിലേക്ക് കൊണ്ടുപോയി. സയൻസ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചൻ കുട്ടികൾക്ക് എൽ.ഇ.ഡി. നിർമാണവും റിപ്പയറിങ്ങും സംബന്ധിച്ച് ക്ലാസ് നൽകി. തൃപ്പൂണിത്തുറ ബി.ആർ.സി. ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ കെ.എൻ. ഷിനി അധ്യക്ഷത വഹിച്ചു. ബി.ആർ.സി. ട്രെയിനർ ടി.വി. ദീപ, ക്ലസ്റ്റർ കോഡിനേറ്റർ വി. സുമ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group