അന്നമനട : നിർമാണം പൂർത്തിയാക്കിയ പുതിയ ക്ലാസ് മുറികളുടെ മുന്നിലെ ദീർഘനാളായുള്ള കുരുന്നുകളുടെ കാത്തിരിപ്പ് ഒഴിയുന്നു. 80 ലക്ഷം രൂപയാണ് കെട്ടിടത്തിന് വകയിരുത്തിയത്. നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് മുന്നിൽ ഹാളിലും സ്റ്റേജിലുമൊക്കെ ക്ലാസുകളെടുക്കേണ്ടി വന്നത് വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതൃഭൂമി വാർത്ത നൽകിയിരുന്നു.
സ്കൂളിന്റെ പുതിയ കെട്ടിടം ശനിയാഴ്ച മൂന്നുമണിക്ക് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, സെക്രട്ടറി കെ.എസ്. ഉഷാദേവി എന്നിവർ അറിയിച്ചു.
132 വർഷം പിന്നിടുന്ന സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനാണ് പുതിയ കെട്ടിടത്തിനുള്ള ആവശ്യം ഉയർന്നിരുന്നത്. ഇതേ തുടർന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 80 ലക്ഷം ചെലവിട്ടാണ് കെട്ടിട നിർമാണം ആരംഭിച്ചത്. 2019-ൽ ഫണ്ട് അനുവദിച്ചെങ്കിലും സാങ്കേതിക നടപടികൾ പൂർത്തിയാക്കാനുണ്ടായ കാലതാമസത്തെ തുടർന്ന് 2021- ലാണ് നിർമാണം ആരംഭിച്ചത്.
അതേ സമയം കെട്ടിട നിർമാണത്തിനായി തയ്യാറാക്കിയ എസ്റ്റിമേറ്റിലെ പിഴവിനെ തുടർന്ന് വൈദ്യുതീകരണത്തിന് ഫണ്ട് തികയാതെ വന്നതോടെ വീണ്ടും നിർമാണം നിലയ്ക്കുകയായിരുന്നു.
ഇതേ തുടർന്ന് പ്രത്യേക ഫണ്ട് ലഭ്യമാക്കിയാണ് പണി പൂർത്തിയാക്കിയത്. ഉദ്ഘാടകനെ കിട്ടാനുള്ള കാത്തിരിപ്പാണ് വീണ്ടും നീണ്ടു പോയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group