ശലഭോദ്യാനം ഒരുക്കി ചേടിച്ചേരി ദേശമിത്രം വിദ്യാർഥികൾ

ശലഭോദ്യാനം ഒരുക്കി ചേടിച്ചേരി ദേശമിത്രം വിദ്യാർഥികൾ
ശലഭോദ്യാനം ഒരുക്കി ചേടിച്ചേരി ദേശമിത്രം വിദ്യാർഥികൾ
Share  
2024 Oct 16, 07:13 AM
VASTHU
MANNAN
laureal

ഇരിക്കൂർ: ചേടിച്ചേരി ദേശമിത്രം യു.പി. സ്കൂളിൽ ശലഭോദ്യാനം ഒരുക്കി വിദ്യാർഥികൾ പരിസ്ഥിതി പ്രവർത്തനത്തിന് മാതൃകയായി. കിലുക്കി, കൃഷ്ണകിരീടം, നാരകം, കറിവേപ്പ്, ഈന്ത്, ചെമ്പരത്തി, തെച്ചി തുടങ്ങി ശലഭങ്ങളെ ആകർഷിക്കുന്നതും അവയുടെ ലാർവസസ്യങ്ങളുമായ നിരവധി ചെടികളാണ് ശലഭോദ്യാനത്തിലൊരുക്കിയത്.


ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ.സോമശേഖരൻ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ് കെ.പി.ഹർഷീന അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ഒ.സി.ബേബിലത, സി.എം.ഉഷ, പരിസ്ഥിതി ക്ലബ് കൺവീനർ പി.ഹരിചന്ദന എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2