വിദ്യാർഥികളെ സ്വാഗതം ചെയ്‌ത്‌ റോബോട്ട്

വിദ്യാർഥികളെ സ്വാഗതം ചെയ്‌ത്‌ റോബോട്ട്
വിദ്യാർഥികളെ സ്വാഗതം ചെയ്‌ത്‌ റോബോട്ട്
Share  
2024 Oct 16, 07:02 AM
VASTHU
MANNAN
laureal

പാലക്കാട് : ‘ഹലോ മിസ്റ്റർ എക്കോ, കാൻ യു സിങ് എ സോങ്’... കുട്ടികൾ അവർക്കിഷ്ടപ്പെട്ട പാട്ടുകൾ ചോദിച്ചപ്പോൾ ‘എക്കോ’ റോബോട്ട് പാടിത്തുടങ്ങി. പാട്ടുകേട്ട് ‘കംപ്യൂട്ടർ’ റോബോട്ടും നടന്നുവന്നു. പിന്നെ കുട്ടികൾക്കായി ഒരു സല്യൂട്ടും.


എക്കോ, കംപ്യൂട്ടർ എന്നിങ്ങനെ പേരിട്ടിരിക്കുന്ന റോബോട്ടുകളെ നിയന്ത്രിക്കുന്നതിനും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും ബി.സി.എ. മൂന്നാംവർഷ വിദ്യാർഥികളായ സാനിയ ഫ്രാൻസിസും വി.എച്ച്. ഷംനാസുമുണ്ട്. റോബോട്ടുകളോട് സംസാരിക്കാനായി വിദ്യാർഥികളും തടിച്ചുകൂടി.


പാലക്കാട് മേഴ്സി കോളേജിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാമിന്റെ ജന്മദിനത്തോടനബന്ധിച്ച് ‘കലാം കോസ്‌മോസ്’ എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനത്തിലായിരുന്നു ഈ കാഴ്ചകൾ. ജില്ലയിലെ 45 സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ പ്രദർശനം കാണാനെത്തി.


വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതകളെ കണ്ടെത്താൻ ‘ഫ്ലഡ്‌ റെസിസ്റ്റൻസ്’ ഉപകരണം, ത്രീഡി പ്രിന്ററിന്റെ ചെറിയരൂപം എന്നിവയും പ്രദർശനത്തിൽ കൗതുകമായി.


കോളേജിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം ഐ.ടി. ക്ലബ്ബുമായി ചേർന്നാണ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രദർശനം സംഘടിപ്പിച്ചത്. ആലത്തൂരിൽ പ്രവർത്തിക്കുന്ന റോബോട്ടിക്സ് ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയായിരുന്നു പ്രദർശനം.


ഇതിനിടെ വിദ്യാർഥികൾക്ക് എച്ച്.ടി.എം.എൽ., പൈത്തൺ പ്രോഗ്രാമുകൾ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ഗെയിംസും ഒരുക്കിയിരുന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം കാണിക്കമാതാ പ്രിൻസിപ്പൽ സിസ്റ്റൽ ടെസീന നിർവഹിച്ചു.


കോളേജ് പ്രിൻസിപ്പൽ സിസ്റ്റൽ ടി.എഫ്. ജോറി, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി സിസ്റ്റർ ജെയിൻമരിയ, സ്റ്റാഫ് കോഡിനേറ്റർ ജി. ഐശ്വര്യ, അധ്യാപകരായ വി.എസ്. സ്റ്റെൻസി, ദീപ്തിജോസ്, ജെ. ദുർഗ എന്നിവർ സംസാരിച്ചു.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2