32 കുട്ടികളെ കുടുംബശ്രീ പഠിപ്പിക്കും

32 കുട്ടികളെ കുടുംബശ്രീ പഠിപ്പിക്കും
32 കുട്ടികളെ കുടുംബശ്രീ പഠിപ്പിക്കും
Share  
2024 Oct 16, 06:49 AM
VASTHU
MANNAN
laureal

പത്തനംതിട്ട: പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ പാഠ്യ, പാഠ്യേതര പിന്തുണനൽകി വിജയിപ്പിക്കാനും ഭാവി സുരക്ഷിതമാക്കാനും പിന്തുണയുമായി കുടുംബശ്രീ ജില്ലാ മിഷൻ. കൈത്താങ്ങ് എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിയിലൂടെ ജില്ലയിൽ 32 കുട്ടികളെ പഠിപ്പിക്കും. ഒൻപത് ഗ്രാമപ്പഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളെയാണ് തിരഞ്ഞെടുത്തത്. റാന്നി കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


ഒക്ടോബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള അഞ്ചു മാസങ്ങളിൽ ആഴ്ചയിൽ നാലു ക്ലാസുകൾ വീതം എടുക്കും. പ്രതിദിനം നാലു മണിക്കൂറാണ് പഠനം. വിഷയാധിഷ്ഠത ക്ലാസുകൾക്ക് അധ്യാപകരും ആവർത്തന ക്ലാസുകൾക്ക് മെന്റർമാരുമാണ് നേതൃത്വം നൽകുക. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച നടക്കും.


പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങ് ആവുകയാണ് കുടുംബശ്രീയെന്നും ട്യൂഷനിലൂടെ പ്ലസ് ടു പരീക്ഷയിൽ വിജയിപ്പിച്ച് ജീവിതത്തിൽ പുതിയ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ ഈ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്.ആദില പറഞ്ഞു.


(കടപ്പാട്:മാതൃഭൂമി)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2