ശാസ്ത്രോത്സവം 2024 ഒരുക്കങ്ങൾ പൂർത്തിയായി 16 ന് കാലത്ത് റോബോട്ട് മേള ഉൽഘാടനം നിർവ്വഹിക്കും

ശാസ്ത്രോത്സവം 2024 ഒരുക്കങ്ങൾ പൂർത്തിയായി 16 ന് കാലത്ത് റോബോട്ട് മേള ഉൽഘാടനം നിർവ്വഹിക്കും
ശാസ്ത്രോത്സവം 2024 ഒരുക്കങ്ങൾ പൂർത്തിയായി 16 ന് കാലത്ത് റോബോട്ട് മേള ഉൽഘാടനം നിർവ്വഹിക്കും
Share  
2024 Oct 15, 06:34 PM
VASTHU
MANNAN
laureal

കുന്നുമ്മൽ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 16 , 17 തീയ്യതികളിൽ, കായക്കൊടി ഹയർസെക്കൻഡറി സ്കൂൾ , എ എം  യു.പി സ്കൂൾഎന്നിവിടങ്ങളിൽ വെച്ച് നടക്കുകയാണ് . ഒക്ടോബർ 16ന് രാവിലെ 9 . 30 ന്, നിർമ്മിത ബുദ്ധി സംവിധാനം ഉപയോഗപ്പെടുത്തി, റോബോട്ട്  ഉദ്ഘാടനം നിർവ്വഹിക്കുന്നതായിരിക്കും .  16 ന് നടക്കുന്ന പ്രവൃത്തി പരിചയ മേളയും , ഐ ടി മേളയും , കായക്കൊടി ഹയർ സെക്കൻഡറി സ്കൂളിലും , സോഷ്യൽ സയൻസ് മേള എ എം യു പി സ്കൂളിലും വെച്ച് നടക്കുന്നതായിരിക്കും.  മേളയുടെ രണ്ടാം ദിനമായ 17-ാം തീയതി , ശാസ്ത്രമേള കെ പി ഇ എസ് ഹയർ സെക്കൻഡറി സ്കൂളിലും , ഗണിത ശാസ്ത്ര മേള എ എം യുപി സ്കൂളിലും  വച്ചാണ് നടക്കുന്നത് . രജിസ്ട്രേഷൻ നടപടികൾ  15-ാം തീയതി കെ പി ഇ എസ് ഹയർ സെക്കണ്ടറിയിൽ  നടക്കുന്നതാണ് . 4000 കുട്ടികൾ പങ്കെടുക്കുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതിയുടെ ചെയർമാൻ ഒ.പി ഷിജിൽ , എ ഇ ഒ .  അബ്ദു റഹിമാൻ പി എം ,  ജനറൽ കൺവീനർ ജന്നത്ത് ടീച്ചർ,

എച്ച് എം ഫോറം കൺവീനർ ദിനേശൻ , മാനേജർമാരായ വി കെ അബ്ദുന്നസീർ  , പയപ്പറ്റ അമ്മദ് മാസ്റ്റർ ഹെഡ് മാസ്റ്റർമാരായ  പി കെ ബഷീർ മാസ്റ്റർ , ടി. സൈനുദ്ദീൻ മാസ്റ്റർ , നവാസ് പി കെ , സജീർ എം.ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2