സ്കൂളുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കും- മന്ത്രി വി.ശിവൻകുട്ടി

സ്കൂളുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കും- മന്ത്രി വി.ശിവൻകുട്ടി
സ്കൂളുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കും- മന്ത്രി വി.ശിവൻകുട്ടി
Share  
2024 Oct 15, 11:45 AM
VASTHU
MANNAN
laureal

കഴക്കൂട്ടം: സ്കൂൾ ക്ലാസുകളിൽ പരീക്ഷാമൂല്യനിർണയത്തിൽ ഈ വർഷംമുതൽ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ കഴക്കൂട്ടത്തു സംഘടിപ്പിച്ച ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മൂല്യനിർണയത്തിൽ സമഗ്രപരിഷ്‌കരണം നടപ്പിൽവരുത്തും. എല്ലാവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം നിർത്തലാക്കും. മിനിമം മാർക്ക് നേടുന്നവർ മാത്രമേ സ്ഥാനക്കയറ്റത്തിനു യോഗ്യത നേടൂ.


കുട്ടികളിൽ മതേതരമൂല്യങ്ങൾ വളർത്തിയെടുക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണയോടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ പ്രത്യേക നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.


പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നവീന കോഴ്‌സുകൾ ആരംഭിക്കുക, ബിരുദാനന്തര ബിരുദത്തിനുൾപ്പെടെ സീറ്റുകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർന്ന പ്രോഫ്‌കോൺ സമ്മേളനത്തിൽ രാജ്യത്തെ വിവിധ പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി. ആരോഗ്യ സർവകലാശാലാ രജിസ്ട്രാർ എസ്.ഗോപകുമാർ, ബി.മൽകാർ, കെ.സജ്ജാദ് തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2