ഇഗ്നൈറ്റ് യുവർ ഡ്രീംസ് പദ്ധതി തുടങ്ങി

ഇഗ്നൈറ്റ് യുവർ ഡ്രീംസ് പദ്ധതി തുടങ്ങി
ഇഗ്നൈറ്റ് യുവർ ഡ്രീംസ് പദ്ധതി തുടങ്ങി
Share  
2024 Oct 15, 10:52 AM
VASTHU
MANNAN
laureal

മടിക്കൈ: മടിക്കൈ സെക്കൻഡ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ തലശ്ശേരി എൻ.ടി.ടി.എഫിന്റെ ഇഗ്നൈറ്റ് യുവർ ഡ്രീംസ് പദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ നൈപുണിശേഷിയെ കണ്ടെത്തി പരിപോഷിപ്പിക്കുക, ശാസ്ത്രീയരീതിയിൽ പരിശീലനത്തിന് സജ്ജരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. പി.ടി.എ. പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ അധ്യക്ഷനായി. എൻ.ടി.ടി.എഫ്. പ്രിൻസിപ്പൽ ആർ.അയ്യപ്പൻ നൈപുണി പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും ക്ലാസെടുത്തു. വികാസ് പലേരി പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രീതി ശ്രീധരൻ, എം. സീമ എന്നിവർ സംസാരിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2