സ്കൂളധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ത്രിതലസംവിധാനം വരുന്നു, യോഗ്യത നിശ്ചയിക്കാൻ പരീക്ഷയും

സ്കൂളധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ത്രിതലസംവിധാനം വരുന്നു, യോഗ്യത നിശ്ചയിക്കാൻ പരീക്ഷയും
സ്കൂളധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ത്രിതലസംവിധാനം വരുന്നു, യോഗ്യത നിശ്ചയിക്കാൻ പരീക്ഷയും
Share  
2024 Oct 12, 09:59 AM
VASTHU
MANNAN
laureal

തൃശ്ശൂർ: സ്കൂളധ്യാപകർക്ക് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള സംവിധാനം വരുന്നു. സർവീസ് അനുസരിച്ചായിരിക്കില്ല സ്ഥാനക്കയറ്റമെന്ന് വ്യക്തമായിട്ടുണ്ട്.

യോഗ്യതനിശ്ചയിക്കാൻ പരീക്ഷയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളാണ് പരിഗണനയില്‍. ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയാണ് ഈ നടപടികള്‍.


മൂന്നുതലങ്ങളിലാണ് ഇനിമുതല്‍ സ്കൂളധ്യാപകരുണ്ടാവുക. പ്രൊഫിഷ്യന്റ് ടീച്ചർ എന്നതായിരിക്കും നിയമനത്തിന്റെ ആദ്യപടി. അഡ്വാൻസ്ഡ്, എക്സ്പേർട്ട് എന്നിവയാണ് അടുത്ത രണ്ടുഘട്ടങ്ങള്‍. ഇവിടേക്കുള്ള നിയമനം സ്കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും. ഇത്തരം സ്കോറുകള്‍ക്ക് പരീക്ഷ, അഭിമുഖം തുടങ്ങിയവ ഏർപ്പെടുത്തും.എത്രവർഷം കഴിയുമ്പോഴാണ് ഓരോഘട്ടത്തിലേക്കും അപേക്ഷിക്കാൻ യോഗ്യതയെന്നത് തീരുമാനമായിട്ടില്ല. കേന്ദ്രസർക്കാരിനു കീഴിലുള്ള 75 സ്കൂളുകളില്‍ മാതൃകാപദ്ധതിയായി ഇത് നടപ്പാക്കിയിട്ടുമുണ്ട്.


അധ്യാപകരെ ആർജിതകഴിവുകളുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കുകയെന്നതാണ് പ്രധാനലക്ഷ്യം. നിയമിക്കപ്പെടുന്ന അതേ തസ്തികയില്‍ വിരമിക്കുന്നസ്ഥിതിയും ഇതോടെ അവസാനിക്കും.നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്സ് എന്ന പദ്ധതിയുടെ നടപടികള്‍ 2021 മുതല്‍ തുടങ്ങിയതാണ്. നാലുരാജ്യങ്ങളിലെ മികച്ച മാതൃകകള്‍കൂടി പരിഗണിച്ചുണ്ടാക്കിയ ചട്ടക്കൂട് 2023-ല്‍ പ്രസിദ്ധീകരിച്ചു. പദ്ധതി ഫലപ്രദമായി നടപ്പാക്കാനുള്ള കൂടിയാലോചനകളാണിപ്പോള്‍. സർവശിക്ഷാ ഫണ്ട് ഉള്‍പ്പെടെയുള്ളവ ഇതിന്റെകൂടി അടിസ്ഥാനത്തിലാകും ഭാവിയില്‍ അനുവദിക്കുകയെന്നാണ് അറിയുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2