മാധവകവി കോളേജ് ഭരണഘടനാ സാക്ഷരതാ കാംപസായി പ്രഖ്യാപിച്ചു

മാധവകവി കോളേജ് ഭരണഘടനാ സാക്ഷരതാ കാംപസായി പ്രഖ്യാപിച്ചു
മാധവകവി കോളേജ് ഭരണഘടനാ സാക്ഷരതാ കാംപസായി പ്രഖ്യാപിച്ചു
Share  
2024 Oct 11, 11:00 AM
VASTHU
MANNAN
laureal

മലയിൻകീഴ് : മാധവകവി സ്മാരക ഗവൺമെന്റ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ് സംസ്ഥാനത്തെ ആദ്യ ഭരണഘടനാ സാക്ഷരതാ കാംപസായി പ്രഖ്യാപിച്ചു. ഐ.ബി.സതീഷ് എം.എൽ.എ. പ്രഖ്യാപനം നടത്തി.


മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി അധ്യക്ഷയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. യു. സി. ബിവേഷ്‌കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്ബാബു, കോളേജ് പ്രിൻസിപ്പൽ പ്രിയ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.വാസുദേവൻ നായർ, ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ്‌കുമാർ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. അഭിലാഷ് സോളമൻ, നിഷാ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

കുമാരി നന്ദന എസ്. അജയ് രചിച്ച കഥാസമാഹാരം ചടങ്ങിൽ എം. എൽ. എ. പ്രകാശനം ചെയ്തു. കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഭരണഘടനാ സാക്ഷരതാ കാംപസായി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.


കോളേജിലെ മുഴുവൻ വിദ്യാർഥികൾക്കും അധ്യാപക-അനധ്യാപകർക്കും ഇന്ത്യൻ ഭരണഘടനയിൽ അവബോധം സൃഷ്ടിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് എൻ.എസ്.എസ്. യൂണിറ്റ് അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2