ത'ലശ്ശേരി:2022 - 23 അധ്യയന വർഷം തസ്തിക നഷ്ടപ്പെടുന്ന അനധ്യാപക ജീവനക്കാരെ നില നിർത്തുന്നതിനുവേണ്ടി അനധ്യാപക തസ്തികകൾ അനുവദിക്കുന്നതിന് നിലവിലുള്ള മാന ദണ്ഡമായ 1500 എന്നത് 1200 ആക്കിയും 700 എന്നത് 500 ആക്കിയും ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി .കെ എൻ ബാലഗോപാൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ: രാമചന്ദ്രൻ നായർ എന്നിവർക്ക് എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിവേദനം നൽക . വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടീലിനെ തുടർന്ന് 2022 - 23 അധ്യയന വർഷത്തേക്ക് കൂടി തസ്തിക നഷ്ടപ്പെടുന്ന അനധ്യാപകരെ നിലനിർത്തിക്കൊണ്ട് തസ്തിക നിർണയത്തിനുള്ള ഉത്തരവ് പുറത്തിറക്കി. അനധ്യാപകരുടെ പ്രശ്നങ്ങൾ സസൂക്ഷമം മനസിലാക്കി അതിനുവേണ്ടി ഫലപ്രദമായി ഇടപെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group