എട്ടുമുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറി; സ്‌കൂൾ ഏകീകരണത്തിൽ കേരളം ദേശീയഘടന നടപ്പാക്കില്ല

എട്ടുമുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറി; സ്‌കൂൾ ഏകീകരണത്തിൽ കേരളം ദേശീയഘടന നടപ്പാക്കില്ല
എട്ടുമുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറി; സ്‌കൂൾ ഏകീകരണത്തിൽ കേരളം ദേശീയഘടന നടപ്പാക്കില്ല
Share  
2024 Aug 05, 09:16 AM
VASTHU
MANNAN
laureal

എട്ടുമുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറി; സ്‌കൂൾ ഏകീകരണത്തിൽ കേരളം ദേശീയഘടന നടപ്പാക്കില്ല


തിരുവനന്തപുരം: ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ച് സെക്കൻഡറിയാക്കുമ്പോൾ കേരളം ദേശീയഘടന നടപ്പാക്കില്ല. എട്ടുമുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറിയായി പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ. അധ്യാപകരുടെ തസ്തികയെയും സേവന-വേതന വ്യവസ്ഥകളെയും ബാധിക്കുമെന്നതിനാലും എട്ടാംക്ലാസിനെ ഹൈസ്കൂളിൽനിന്നും വേർപെടുത്തുമ്പോഴുള്ള പ്രായോഗികപ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ ശുപാർശ.

ഒമ്പതുമുതൽ 12 വരെ ഒരു യൂണിറ്റായി കണക്കാക്കി സെക്കൻഡറിയാക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാർശ. പുതിയ സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടനുസരിച്ചും എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളുള്ളതാണ് സെക്കൻഡറി വിദ്യാഭ്യാസം.

To advertise here, Contact Us

അതേസമയം, കേന്ദ്രപദ്ധതികളും മറ്റും നടപ്പാക്കുമ്പോൾ ഒമ്പതുമുതൽ 12 വരെ ഒരു യൂണിറ്റായി പരിഗണിക്കും. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസഘടനയെ ദേശീയധാരയുമായി ചേർത്തുനിർത്താനാണ് ഈ സമീപനം. അധ്യാപകനിയമനം അതനുസരിച്ചാവുമെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.

ഹൈസ്‌കൂളും ഹയർസെക്കൻഡറിയും ഒന്നാക്കുമ്പോൾ സെക്കൻഡറിക്ക് ഒരേ രീതിയിലാവും അധ്യാപകനിയമനം. സെക്കൻഡറി അധ്യാപകർക്കുള്ള വിദ്യാഭ്യാസയോഗ്യത ബിരുദാനന്തര ബിരുദമായിരിക്കണമെന്നാണ് ഖാദർ കമ്മിറ്റി നിർദേശം. പുതിയ നിയമനങ്ങൾക്കാവും ഈ വ്യവസ്ഥ നിർബന്ധമാക്കുക. ഇപ്പോഴുള്ള അധ്യാപകരെ യോഗ്യതയനുസരിച്ച് പുനർവിന്യസിക്കാനുള്ള സാധ്യത തേടും.

പ്രീ-പ്രൈമറിയിലും പ്രൈമറിയിലും പഠിപ്പിക്കാൻ അധ്യാപകർക്ക് ഡിപ്ലോമയോഗ്യത മതിയെന്നവ്യവസ്ഥ ഒഴിവാക്കാനും മിനിമംയോഗ്യത ബിരുദമാക്കി നിശ്ചയിക്കാനും ഖാദർ കമ്മിറ്റി നിർദേശിച്ചിരുന്നു. താഴ്ന്ന ക്ലാസുകളിൽ പഠിപ്പിക്കാൻ കുറഞ്ഞയോഗ്യത മതിയെന്ന സമീപനം തിരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. നിലവിലെ സ്‌കൂൾഘടന തുടരുന്നതടക്കമുള്ള ശുപാർശകൾ അംഗീകരിച്ചു മുന്നോട്ടുപോവാനാണ് സർക്കാർതലത്തിലെ ധാരണ.

ആദ്യം മാറേണ്ടത് അധ്യാപകർ; മിനിമം മാർക്കിൽ കാര്യമില്ല -പ്രൊഫ. എം.എ. ഖാദർ


വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടാൻ ആദ്യം മാറേണ്ടവർ അധ്യാപകരാണെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ പ്രൊഫ. എം.എ. ഖാദർ പറഞ്ഞു. അധ്യാപകജോലി അവകാശമല്ല. വിദ്യാഭ്യാസം ആത്യന്തികമായി കുട്ടികൾക്കുവേണ്ടിയുള്ളതാണെന്നും അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു.

അധ്യാപകരാവാൻ അഭിരുചി മാത്രം പോരാ, കഴിവുംവേണം. അധ്യാപകവിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കണം. ക്ലാസിലെ ഓരോ കുട്ടിയുടെയും പഠനവും വികാസവും ലക്ഷ്യമാക്കണം. പഠിച്ചതിനുശേഷമാണ് മൂല്യനിർണയം. ഓരോ കുട്ടിയും പഠിച്ചാൽ മൂല്യനിർണയം ഒരു പ്രശ്നമല്ല. എസ്.എസ്.എൽ.സി.ക്കു മിനിമം മാർക്ക് നിശ്ചയിച്ചാൽ ഗുണനിലവാരം മെച്ചപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2