ഗോകുലം കോളേജ് ബാലുശ്ശേരി പഞ്ചായത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു

ഗോകുലം കോളേജ് ബാലുശ്ശേരി പഞ്ചായത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു
ഗോകുലം കോളേജ് ബാലുശ്ശേരി പഞ്ചായത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു
Share  
2024 Jul 28, 02:26 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഗോകുലം കോളേജ്

ബാലുശ്ശേരി പഞ്ചായത്തിൽ

മുതിർന്ന പൗരന്മാരെ ആദരിച്ചു


ബാലുശ്ശേരി:ഗോകുലം ഗ്രൂപ്പ് ചെർമാൻ ഗോകുലം ഗോപാലന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബാലുശ്ശേരി ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്റ്റാഫ് ഡേ ആഘോഷിച്ചു.

ശനിയാഴ്ച കോളേജിൽ ചേർന്ന ചടങ്ങിൽ, ബാലുശ്ശേരി പഞ്ചായത്തിലെ മുതിർന്ന പൗരമാരെ  ആദരിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മുസാഫിർ അഹമ്മദും, കോളേജ് ഡയറക്ടർ പ്രൊഫസ്സർ T.H. വിജയരാഘവനും മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ചു 


രാമൻകുട്ടി തെരുവൻകാറ്റിൽ,ശ്രീധരൻ തെക്കേയിൽ,ചാത്തുക്കുട്ടി ഏറ്റവീട്ടിൽ,ഗോപാലൻ കുട്ടി നായർ,രവീന്ദ്രൻ കക്കാട്ടുമ്മൽ , ലക്ഷ്മി പടിഞ്ഞാറേ പുനതുകണ്ടി,കാർത്തിയാണി,വിളക്കുംപറമ്പത്,സാന്താ ചെട്ടിയാർ കാൻഡി, ജാനകി ചെട്ടിയാർകണ്ടി, ദേവി പുതുവങ്കണ്ടി എന്നീ പഞ്ചായത്ത് ഒൻപതു വാർഡിലെ മുതിർന്ന പൗരന്മാരെയാണ് ആദരിച്ചത്.അവർക്കു ഉപഹാരങ്ങളും സമ്മാനിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ മുസാഫിർ അഹമ്മദ് അധ്യക്ഷത വഹിച്ചു .

ഡയറക്ടർ പ്രൊഫസ്സർ. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി.ബാലുശ്ശേരി പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു,കോളേജ് മാനേജർ ബലറാം മാസ്റ്റർ,മലയാളം വിഭാഗം തലവൻ വി.പി രമേശ് ബാബു, NSS കോഓർഡിനേറ്റർ ഡോക്ടർ ആശാലത എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.

കോളേജ് വൈസ് പ്രിസിപൽ കെ വി ജിഷ, സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷിനി നന്ദിയും പ്രകാശിപ്പിച്ചു 

പരിപാടിയുടെ ഭാഗമായി കോളേജ് ജീവനക്കാരുടെ കല പരിപാടികളും ഉണ്ടായിരുന്നു.

capture

ഉഡുപ്പിയുടെ സ്വന്തം 'വാട്ടർമാൻ'; അർജുനെ തിരയാനുള്ള ദൗത്യമേറ്റെടുത്ത ഈശ്വർ മാൽപെ


കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്.

അർജുനെ കണ്ടെത്താനുള്ള ദൗത്യം ഉഡുപ്പിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഏറ്റെടുത്തു. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കുത്തൊഴുക്കിനെ അവഗണിച്ച് ഗംഗാവലി പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. അഞ്ചുതവണ വടം കെട്ടി നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് തടസം സൃഷ്ടിക്കുകയാണ്.

എന്നാൽ വലുതും ചെറുതുമായ ഒട്ടേറെ രക്ഷൗദൗത്യങ്ങൾക്ക് നേതൃത്വം വഹിച്ച അനുഭവ പരിചയമുള്ള മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയുടെ വരവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

കർണാടകയിലെ ദുരന്തമുഖങ്ങളിലെല്ലാം സ്വന്തം ജീവൻ തൃണവത്കരിച്ച് ആഴങ്ങളിലേക്ക് ഈശ്വർ മുങ്ങാംകുഴിയിട്ടിട്ടുണ്ട്.

ഒട്ടേറെ പേരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റിയിട്ടുമുണ്ട്. മുങ്ങിത്താഴുകയായിരുന്ന ഇരുപതിലധികം പേരെ ഈശ്വർ മാൽപെ രക്ഷപ്പെടുത്തി. കടലിലും പുഴയിലും ജീവൻ പൊലിഞ്ഞ ഇരുന്നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചു.

മത്സ്യബന്ധന ബോട്ടുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന 48 കാരനായ ഈശ്വർ, വെള്ളത്തിനടിയിലെ തിരച്ചിലിൽ വിദഗ്ധനാണ്.

അമ്മയ്ക്കും ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം മാൽപെ ബീച്ചിന് സമീപം താമസിക്കുന്ന അദ്ദേഹം, ഫോൺവിളി എത്തിയാൽ രാവെന്നോ പകലെന്നോ നോക്കാതെ ദുരന്തമുഖത്ത് ഓടിയെത്തും. കുടുംബത്തിന്റെ ശക്തമായ പിന്തുണയും ഈശ്വറിന് കരുത്തേകുന്നു.

മൂന്നു മിനിറ്റോളം വെള്ളത്തിനടിയിൽ ശ്വസം പിടിച്ച് നിൽക്കാൻ സാധിക്കുന്ന ഈശ്വർ. അടുത്ത കാലം വരെ ഓക്സിജൻ കിറ്റില്ലാതെയാണ് ആഴങ്ങളിലേക്ക് ഊളിയിട്ട് മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നത്.

ചുഴലിക്കാറ്റ് ദുരന്തത്തിൽപെട്ടവർ, ജീവനൊടുക്കാൻ ശ്രമിച്ചവർ എന്നിങ്ങനെ ഒട്ടേറെ പേരെയാണ് ഈശ്വറിന്റെ ദൈവതുല്യമായ കൈകൾ ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റിയത്.

വർഷത്തിൽ നല്ലരീതിയിൽ മഴ ലഭിക്കുന്ന ഉഡുപ്പിയിൽ, പലതവണ കരകവിയുന്ന നദികളുള്ള നാട്ടിൽ ഈശ്വറിന്റെ ദൗത്യം നിർണായകമാകാറുണ്ട്. ഒരാൾ വെള്ളത്തിൽ വീണു കാണാതായാൽ ആദ്യം പൊലീസിന്റെ വിളിയെത്തുക ഈശ്വറന്റെ നമ്പറിലേക്കാകും.

ഈശ്വറിന്റെ സേവനം വിലമതിക്കാനാകാത്തതെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് ലോക്ക് ഡൗൺകാലത്ത് വലിയ നഷ്ടം സംഭവിച്ച ഉഡുപ്പിയിലെ ഹോട്ടൽ ഉടമ നദിയിലേക്ക് എടുത്തുചാടി.

പുലർച്ചെ 3 മണിക്കാണ് പൊലീസ് ഈശ്വറിനെ വിളിച്ചത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അദ്ദേഹം കനത്ത ഇരുട്ടിനെ അവഗണിച്ച് നദിയിലേക്ക് ചാടുകയും കല്ലിനടിയിൽ കുടുങ്ങിയ ഹോട്ടലുടമയെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.

ജന്മനാ തന്നെ ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികളുള്ള വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടെങ്കിലും പണം ഒരിക്കലും തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് വർഷങ്ങൾക്ക് മുൻപ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ ഈശ്വർ മാൽപെ പറയുന്നു.

“പണത്തിന് വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. എനിക്ക് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കണമെന്നും മറ്റ് രണ്ട് കുട്ടികളേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലുള്ള മകൾ ബ്രഹ്മിയെങ്കിലും നടക്കണമെന്ന് ആഗ്രഹിക്കുന്നു, ”

news courtesy :News 18




media-face-poster-(2)-(1)

 Media Face Kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25