ചോമ്പാൽ പാതിരിക്കുന്ന് അങ്കൻവാടിക്ക് ശാപമോക്ഷം .
Share
ചോമ്പാൽ പാതിരിക്കുന്ന്
അങ്കൻവാടിക്ക് ശാപമോക്ഷം
ചോമ്പാല : ചോമ്പാൽ ഹാർബ്ബർ റോഡിനോട് ചേർന്ന് ശ്രീനാരായണഗുരു പഠനകേന്ദ്രം റോഡിലെ ഇടുങ്ങിയ പീടികമുറിയിൽ ഏതാനും വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന പാതിരിക്കുന്ന് അങ്കൻവാടിക്ക് ശാപമോക്ഷം .
ഗ്രാമ പഞ്ചായത്തിന്റെയും ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകൾക്കൊപ്പം
വനിതാ ശിശുക്ഷേമ വകുപ്പിന്റെയും സഹായത്തോടെ നിർമ്മിക്കുന്ന അങ്കൻവാടികെട്ടിടത്തിന്റെ ശിലാസ്ഥാപനം വടകര എം എൽ എ
കെ കെ രമ നിർവ്വഹിച്ചു .
ബി. ഇ എം .യു.പി .സ്‌കൂളിൽ നടന്ന ചടങ്ങിൽ അഴിയൂർ
ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിന്നും
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ
അനുമോദിക്കുകയുമുണ്ടായി .
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരടക്കമുള്ള ജനപ്രധിനിധികൾ ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പം വിപുലമായ നാട്ടുകൂട്ടായ്മയിലും നടന്ന ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു .
വാർഡ് മെമ്പർ കെ ലീല സ്വാഗതവും എം.വി .ജയയപ്രകാശ്
നന്ദിയും പററഞ്ഞു .
കക്ഷി രാഷ്ട്രീയമില്ലാതെ നാട്ടുകാരുടെയും മറ്റ് ഉദാരമതികളുടെയും കൂട്ടായ്മയിൽ സമാഹരിച്ച തുകകൊണ്ട് ചോമ്പാൽ മിഷ്യൻ കോമ്പൗണ്ടിൽ സി എസ് ഐ സെമിത്തേരിക്ക് എതിർ വശത്ത്
5 .11 സെന്റ് സ്ഥലം വിലക്ക് വാങ്ങിയ ഇടത്താണ് അങ്കൻവാടി കെട്ടിടം നിർമ്മിക്കുന്നത് .
Media Face Kerala
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group