അറിവിന്റെ ആദ്യാക്ഷരം : ഡോ. നിശാന്ത് തോപ്പിൽ M. Phil, Ph. D

അറിവിന്റെ ആദ്യാക്ഷരം : ഡോ. നിശാന്ത് തോപ്പിൽ      M. Phil, Ph. D
അറിവിന്റെ ആദ്യാക്ഷരം : ഡോ. നിശാന്ത് തോപ്പിൽ M. Phil, Ph. D
Share  
വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2023 Oct 24, 01:57 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കുട്ടികളെ ആദ്യമായി അരിയിൽ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് നവരാത്രിക്കാലത്തെ വിദ്യാരംഭം .കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട് .

സകലമാന മുടക്കങ്ങളെയും ഹനിക്കുന്ന സാക്ഷാൽ വിഘ്‌നേശ്വരനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഗണപതി പ്രീതിയോടെയായിരുന്നു പണ്ടുകാലങ്ങൾ മുതലേ വിദ്യാരംഭത്തിന് ശുഭാരംഭം കുറിച്ചിരുന്നത് .

തളികയിൽ വിരിച്ച അരിയിൽ ' ഹരിശ്രീ ഗണപതയെ നമഃ അവിഘ്‌നമസ്തു ശ്രീഗുരുഭ്യോ നമഃ ' ! .

1179774-vijayadasami2

നാവിൽ തേനിൽ മുക്കിയ സ്വർണ്ണമോതിരംകൊണ്ടെഴുതിയ ആദ്യാക്ഷരങ്ങളുടെ മധരം നുണഞ്ഞവരാണ് നമ്മളെല്ലാം .

തേൻ മധുരിമയും സ്വർണ്ണസമാനമായ വിലപിടിപ്പുമുള്ള അക്ഷരശുദ്ധിയോടെ സംസാരിക്കുന്നവനാകണം എഴുത്തിനിരുത്തുന്ന കുട്ടി എന്ന ലക്ഷ്യവുമായാണ് മുൻപ് കാലങ്ങളിലേ തേനിൽ മുക്കിയ സ്വർണ്ണമോതിരം കൊണ്ട് നാവിൽ ഹരിശ്രീകുറിക്കുന്നത് .

ഇക്കാലത്ത് പലരും പോകുന്നത് ഒന്നുകിൽ മൂകാംബികാ ദേവിയുടെ തിരു സന്നിധിയിൽ ,തിരൂർ തുഞ്ചൻപറമ്പിൽ ,മറ്റു സരസ്വതി ക്ഷേത്രങ്ങളിൽ അല്ലെങ്കിൽ സ്വഭവനങ്ങളിൽ .

ഒരു ചടങ്ങെന്നതിനുപരി മഹത്തായ കർമ്മാനുഷ്‌ഠാനം എന്നനിലയിൽ വ്യാപകമായ തോതിൽ ഇന്നും ഇത് തുടരുന്നുമുണ്ട് .

ഒരു കുട്ടിയുടെ നാവിൽ ഹരിശ്രീകുറിക്കുന്ന വ്യക്തിയുടെ അറിവും ജീവിതസംസ്‌കാരവും സർഗ്ഗാത്മകതയും മറ്റും പ്രസ്തുത കർമ്മത്തിനായിരിക്കുന്ന കുട്ടിയുടെ മനസ്സിലേയ്ക്കും സന്നിവേശിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം .

അതുകൊണ്ടാണ് സമാരാധ്യരായ ,സർവ്വാരാധ്യരായ മഹദ് വ്യക്തിത്വങ്ങൾ, ജ്ഞാനികൾ ആചാര്യന്മാർ തുടങ്ങിയവരെക്കൊണ്ട് വിദ്യാരംഭം നടത്തുന്നത് .

ആചാര്യൻ എന്നാൽ ആചരിക്കപ്പെടേണ്ടവൻ എന്നർത്ഥം

അന്നം വൈ ബ്രഹ്മ: എന്നാണ് ഉപനിഷദ് വചനം .നമ്മുടെ പൂർവ്വീകന്മാർ പരമ്പരാഗതമായി അനുഷ്ഠിച്ചുവന്ന ആചാരവും സംസ്‌ക്കാരവും വരും തലമുറക്കായി കരുതലോടുകൂടി പകർന്നു നൽകുക കൂടിയാണ് ഈ അരിയിലെഴുത്തിലൂടെ നടക്കുന്നത് .

അരിയിലെഴുത്തു കഴിഞ്ഞാൽ കഴുകി വൃത്തിയാക്കി ഉണക്കിയ പൂഴിയിൽ വിരലറ്റം നോവുന്നവരെ അക്ഷരവടിവിൽ എഴുത്തു തുടരും .

വ്യാഴത്തെ പ്രതിനിധീകരിക്കുന്ന ചൂണ്ട് വിരൽകൊണ്ടാണ് അരിയിൽ ആദ്യാക്ഷരം എഴുതിക്കുക .

സ്വന്തം പിതാവിൻറെ മടിയിലാണ് കുട്ടിയെ അരിയിയിലെഴുത്തിനിരുത്തുന്നതെങ്കിൽ അദ്ദേഹത്തിൻറെ വലതു തുടയിലും മാതാവിൻറെ മടിയിലാണെങ്കിൽ ഇടത് തുടയിലുമായിരിക്കണം കുട്ടിയെ ഇരുത്തേണ്ടതെന്നാണ്‌ ആചാര്യവിധി .

ആചാര്യന്റെ മടിയിലാണ് ഇരുത്തുന്നുവെങ്കിൽ ആൺകുട്ടിക്ക് സ്ഥാനം ആചാര്യൻറെ വലത് തുടയിലും പെൺകുട്ടിക്ക് ഇടത് തുടയിലുമായിരിക്കണമെന്നും വിധി .

രണ്ട് നാല് തുടങ്ങിയ ഇരട്ടവരുന്ന വയസ്സിൽ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ലെന്നും കരുതപ്പെടുന്നു. ഒന്നുകിൽ 3 വയസ്സ് അല്ലെങ്കിൽ അഞ്ച് വയസ്സ് .അതാണ് ഉത്തമം .

ഹരിശ്രീ .ഹരി എന്നാൽ ഈശ്വരൻ .ശ്രീ എന്നാൽ അഭിവൃദ്ധി ,ഐശ്വര്യം എന്നൊക്കെ വ്യാഖ്യാനം .

ഗുരുമുഖത്തുനിന്നും പഠിക്കാനേറെ -ഞായർ തിങ്കൾ മുതൽ ചിങ്ങം കന്നി തുലാം, അശ്വതി ഭരണി കാർത്തിക,ഒന്നുമുതൽ നൂറു വരെ മുന്നോട്ടും പിന്നോട്ടും ,കേട്ടെഴുത്ത് വേറെ ,മനക്കണക്ക് വേറെ ആഴ്ചകൾ മാസങ്ങൾ വർഷങ്ങളായകലുമ്പോൾ പഠനമുറക്കും മാറ്റങ്ങൾ തുടങ്ങും .

മണിപ്രവാളം ,അമരകോശം ,രൂപം ,കാവ്യം അങ്ങിനെ പടിപടിയായി മുന്നോട്ട് .തുടർന്ന് ജ്യോതിഷത്തിന്റെ ബാലപാഠങ്ങൾ , ഹോരാശാസ്ത്രം ആയുർവ്വേദസംബന്ധമായ അറിവുകൾക്ക് ചികിത്സാ മഞ്ജരി ,ഗൃഹ -കെട്ടിട നിർമ്മാണ വുമായി ബന്ധപ്പെട്ട തച്ചുശാസ്ത്രം ,സഹസ്രനാമം ,തുടങ്ങിയവയിലൂടെയാവും പിന്നെ ജ്ഞാനസമ്പാദനയാത്ര പുരോഗമിക്കുക .


ചുരുങ്ങിയത് 10 വർഷത്തിനകം ഗുരുകുലവിദ്യാഭ്യാസത്തിന്റെ നിഴലിൽ വളർന്ന ശിഷ്യൻ സനാധന ധർമ്മങ്ങളെ പിൻപറ്റി ജീവിക്കാൻ പ്രാപ്തനായ ഒരു വ്യക്തിത്വമായി മാറും .

'അജ്ഞാന തിമിരാന്ധസ്യ ,ജ്ഞാനാഞ്ജന ശലാകയാ

ചക്ഷുരുന്മീലിതം യേന , തസ്മൈ ശ്രീഗുരവേ നമ''

അജ്ഞാനമാകുന്ന തിമിരത്തെ ദൂരീകരിക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി നേത്രോന്മീലനം നടത്തുന്നവനാണ് യഥാർത്ഥ ഗുരു .  

വിവരസാങ്കേതിക വിദ്യയുടെ വിപ്ലവാത്മകമായ മുന്നേറ്റത്തിൽ വിജ്ഞാനം വിരൽത്തുമ്പിൽ എന്ന നിലയിൽ ഗുരുവിന്റെ സ്ഥാനം കമ്പ്യുട്ടറുകളും മൊബൈൽ ഫോണുകളും കയ്യടക്കി എന്നുപറഞ്ഞാൽ തെറ്റാവില്ല പരമ്പരാഗത വിദ്യാഭ്യാസ രീതിക്ക് കാലാനുസൃതമായുണ്ടായ മാറ്റത്തെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുന്ന പൊതുസമൂഹം ഇത് സമ്മതിച്ചുതരുമോ എന്തോ ?

മാറ്റം പ്രകൃതിയുടെ നിയമമാണ് .നമുക്കങ്ങിനെയും കരുതാം .

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ദശമി വരെയുള്ള അവസാനത്തെ 3 ദിവസത്തെ ആചാരങ്ങൾ ആയുധ പൂജ എന്ന പേരിലും അറിയപ്പെടുന്നു .

നവമി ദിവസം അടച്ചുപൂജയാണ്. പത്താം ദിവസം വിജയദശമി. അന്നു കാലത്ത് പൂജയ്ക്കു ശേഷം എടുത്തുപയോഗിക്കുന്ന പണിയായുധങ്ങൾ, തൊഴിലുപകരണങ്ങൾ, പാഠപുസ്തകങ്ങൾ എല്ലാം ജീവിതവിജയത്തിന് ആവശ്യമായ ദൈവികാനുഗ്രഹം സിദ്ധിച്ചവയായിരിക്കും എന്നാണ് വിശ്വാസം.

ആയുധപൂജയെ കേവലം ഒരാചാരമായോ അനുഷ്ഠാനമായോ കരുതരുത് .ഭാരതീയസംസ്‌ക്കാരത്തിന്റെ അതി മഹത്തായ സവിഷേത കൂടിയാണത് ,

നമ്മൾ ദൈനദിനജീവിതത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ,എഴുത്തിനുപയോഗിക്കുന്ന പേന വായിക്കാനും പഠിക്കാനുമുപയോഗിക്കുന്ന പുസ്‌തകങ്ങൾ ,കൃഷിയായുധങ്ങൾ ,വാഹനങ്ങൾ ,മറ്റ് ഗൃഹോപകരണങ്ങൾ ,കമ്പ്യുട്ടർ ,സംഗീതോപകരണങ്ങൾ തുടങ്ങി എല്ലാ ഉപകരണങ്ങളെയും കൃതജ്ഞതാനിർഭരമായ മനസ്സോടെ വന്ദിച്ചിരിക്കണം.

ഇത്തരം പണിയായുധങ്ങളോടുള്ള ആദരവ് കൂടിയാണ് ആയുധപൂജ .

വനവാസക്കാലത്ത് പഞ്ചപാണ്ഡവന്മാർ അവരുടെ വിലപ്പെട്ട ആയുധങ്ങളെല്ലാം കാട്ടിലെ ഒരു വലിയ മരത്തിൻറെ പൊത്തിൽ ഒളിപ്പിച്ച് വെച്ചു .

12 വര്ഷം നീണ്ടുനിന്ന വനവാസത്തിനുശേഷമാണ് അവർ ആയുധം തിരിച്ചെടുത്തത് .

പാണ്ഢവരുടെ ആയുധങ്ങൾ അത്രയും നീണ്ട സംവത്സരകാലം സുരക്ഷിതമായി സൂക്ഷിച്ച ആ വൃക്ഷത്തിനോടുള്ള ആദരവെന്നനിലയിൽ ആയുധങ്ങൾ ആ മരച്ചുവട്ടിൽ വെച്ച് ഭക്ത്യാദരവോടെ അവർ പൂജിക്കുകയുമുണ്ടായി .

 പിൽക്കാലങ്ങളിൽ ആയുധപൂജയുടെ തുടക്കം അങ്ങിനെ .

അഷ്ഠലക്ഷ്മിമാരുടെ പൂർത്തീകരണമാണ് ജീവിതത്തിന്റെ വിജയം .ഒരു ഗുരു ജീവിതത്തിൽ വന്നാൽ കാലാകാലങ്ങളിൽ നടക്കേണ്ടകാര്യങ്ങൾ സമൃദ്ധിയായി അനുഭവത്തിൽ വരും .

ആഗ്രഹം വരുന്നതിനു മുൻപേ തന്നെ പൂർത്തീകരണത്തിനായി എല്ലാം ഒരുങ്ങി വരും .കാരണങ്ങളില്ലാതെ തന്നെ ഒരുപാടൊരുപാട് സന്തോഷം നിറഞ്ഞുതുളുമ്പും .

e00c560b-21de-49ef-8b4d-6ac489dc901c
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25