കലാലയങ്ങളിലെ മേളകൾ അതത് മേഖലകളിലുള്ളവർ ഉത്ഘാടനം ചെയ്യട്ടെ : എൽ സുഗതൻ.

കലാലയങ്ങളിലെ മേളകൾ അതത് മേഖലകളിലുള്ളവർ ഉത്ഘാടനം ചെയ്യട്ടെ : എൽ സുഗതൻ.
കലാലയങ്ങളിലെ മേളകൾ അതത് മേഖലകളിലുള്ളവർ ഉത്ഘാടനം ചെയ്യട്ടെ : എൽ സുഗതൻ.
Share  
സുഗതൻ എൽ.ശൂരനാട്.കൊല്ലം( സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്, പരിശീലകൻ ) എഴുത്ത്

സുഗതൻ എൽ.ശൂരനാട്.കൊല്ലം( സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്, പരിശീലകൻ )

2023 Oct 04, 02:40 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഈ കഴിഞ്ഞ സ്കൂൾ പ്രവേശനോത്സവത്തിൽ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്കൂൾ അധ്യയനം കാര്യക്ഷമമായി നടക്കുന്നതിന് വേണ്ടി കുറച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിൽ ഒന്നാണ് സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ പാലിക്കേണ്ട നിർദേശങ്ങൾ. പ്രാസംഗികർ പ്രസംഗ മാമാങ്കം നടത്തരുതെന്നും ഓരോ ചടങ്ങിന്റെയും പ്രാധാന്യമനുസരിച്ച് അതാതു മേഖലകളിൽ പ്രതിഭകളായ വ്യക്തിത്വങ്ങളെ ചടങ്ങിൽ ഉൾപ്പെടുത്തണെമെന്നും ആ ഉത്തരവിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ പല സ്‌കൂളുകളും ഇതൊന്നും കണ്ട മട്ടില്ല. പ്രവേശനോത്സവം മുതലിങ്ങോട്ട് നിരവധി ചടങ്ങുകളാണ് ഓരോ വർഷങ്ങളിലും സംഘടിപ്പിക്കുന്നത്.പ്രീ പ്രൈമറി മുതൽ ഹയർസെക്കണ്ടറി തലം വരെയുള്ള സ്കൂൾ ചടങ്ങുകളിൽ രാഷ്ട്രീയ നേതാക്കന്മാരും പ്രാദേശിക ഭരണ സാരഥികളും യാതൊരു സങ്കോചവും കൂടാതെയാണ് മുന്നിലിരിക്കുന്ന കുട്ടികളുടെ പ്രായമോ താല്പര്യമോ നോക്കാതെ അവർ നേതൃത്വം കൊടുത്ത നിർമ്മാണ പ്രവർത്തനങ്ങളുടെയും മറ്റ് വികസന പ്രവർത്തനങ്ങളുടെയും കഥ വിളമ്പുകയാണ്. പാവം കുട്ടികൾ.


 നമ്മുടെ കുട്ടികളെ ഒന്നടങ്കം ഡോക്ടറോ എൻജിനീയറോ കമ്പ്യൂട്ടർ വിദഗ്ധനോ ആക്കുന്നതിനപ്പുറം കുറച്ചു പേരെയെങ്കിലും നാളത്തെ യേശുദാസോ, ലതാ മാങ്കേഷ്കറോ പിടി ഉഷയോ,സഞ്ജു സംസണോ, മിന്നുമണിയോ, രാജാ രവി വർമ്മയോ, ഐ എം വിജയനൊ, എം ടി വാസുദേവൻ നായരോ, മാധവികൂട്ടിയോ, സുഗതകുമാരിയോ, സോമനാഥനോ, സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയൊ, ഗോപിനാഥ് മുതുകാടോ, സന്തോഷ്‌ ജോർജ് കുളങ്ങരയോ ,എം എ യൂസഫ് അലിയോ, മമ്മൂട്ടിയോ,...... ഒക്കെ ആയി മാറ്റെണ്ടേ?

നമ്മുടെ സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെയുള്ള വിവിധ മേളകളിൽ ആ മേഖലയിൽ നിന്നുള്ള ഉന്നതരുമായി വിദ്യാർത്ഥികൾക്ക് ഇന്ററാക്ട് ചെയ്യാനും അവരുടെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനുമുള്ള വേദിയും അവസരവുമായി മാറ്റണം. അതെന്തേ നമ്മുടെ അധികൃതരും അദ്ധ്യാപകരും രക്ഷിതാക്കളും ഇക്കാര്യങ്ങൾക്ക് കൂടി മുൻഗണന കൊടുക്കുന്നില്ല. എല്ലാം പേരിനു വേണ്ടി മാത്രം. 

അതിന് ഉതകുന്ന തരത്തിൽ സ്‌കൂളിലും മറ്റും സാഹചര്യങ്ങൾ ഒരുക്കുന്നിടത്തല്ലേ നമ്മുടെ കടമ നിറവേറ്റപ്പെടുന്നത്.


പൊതുവിദ്യാഭ്യാസ വകുപ്പ് സമീപകാലത്ത് സംസ്ഥാനത്തുടനീളമുള്ള എൽ പി / യു പി സ്കൂളുകളിൽ സംഘടിപ്പിച്ച 'കഥയൂത്സവം', 'വരയുത്സവം' 'കാവ്യോത്സവം' തുടങ്ങിയ പ്രോഗ്രാമുകൾ അതതു മേഖലകളിലെ പ്രമുഖരെ പുതിയ തലമുറയ്ക്ക് നേരിട്ട് പരിചയപ്പെടുത്തുകയും അതിലൂടെ ആ രംഗത്ത് കഴിവും താല്പര്യവുമുള്ള കുട്ടികളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരിക എന്ന മഹനീയ ലക്ഷ്യം മുൻനിർത്തിയായിരുന്നു. എന്നാൽ അത് നടപ്പാക്കിയ പല സ്ക്കൂളുകളും പ്രസ്തുതപരിപാടിയുടെ അടിസ്ഥാനലക്ഷ്യം മറന്ന് പഞ്ചായത്ത് പ്രസിഡന്റിനും മറ്റ് ജനപ്രതിനിധികൾക്കുമൊക്കെ ഉദ്ഘാടനം ചെയ്യാനും രാഷ്ട്രീയ പ്രസംഗം നടത്താനുമുള്ള അവസരമാക്കി മാറ്റി. സ്കൂളുകളിൽ ജനപ്രതിനിധികൾക്ക് പ്രസംഗിക്കാൻ അവസരം കൊടുക്കാൻ ബിൽഡിങ് ഉദ്ഘാടനമോ വാട്ടർ ടാങ്ക് ഉദ്ഘാടനമോ ശുചിമുറി ഉദ്ഘാടനമോ ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്പ്മെന്റുമായി ബന്ധപ്പെട്ട മറ്റ് എത്രയോ ഉദ്ഘാടനച്ചടങ്ങുകളുണ്ട്. അതായിരുന്നു നമ്മുടെ വിദ്യാഭ്യാസ മന്ത്രിയും വിവക്ഷിച്ചത്. കലോത്സവവും സാഹിത്യോത്സവവും വരയുത്സവവും വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവുമൊക്കെ

അതതു മേഖലയിലെ പ്രമുഖരെക്കൊണ്ട് നിർവഹിപ്പിക്കുന്നതാണ് അതിന്റെ ഒരു ഔചിത്യവും ശരിയും.


 സ്കൂൾ തല മുതൽ സംസ്ഥാനതലം വരെ നടക്കുന്ന വിവിധ മേളകളിൽ കുട്ടികൾക്ക് പ്രചോദനാത്മകമായ വാക്കുകൾ ലഭിക്കുന്ന ഇടങ്ങളായി മാറണം. സ്കൂൾ കലോത്സവങ്ങളിലെ ഉദ്ഘാടന ചടങ്ങിൽ ഒരു കലാകാരനെ വിളിക്കുമ്പോൾ അദ്ദേഹം തന്റെ സ്കൂൾ കാലഘട്ടത്തിലെ മത്സരയിനങ്ങളിൽ ചേർന്ന കഥ മുതൽ ഇപ്പോൾ താൻ എത്തിനിൽക്കുന്ന മേഖല വരെ വിവരിക്കുമ്പോൾ അവിടെ അതിജീവിച്ച പ്രതിസന്ധികളും വിജയങ്ങളും വിവരിക്കുന്നതിലൂടെ അതിൽ നിന്നും കുട്ടികൾക്ക് കിട്ടുന്ന ഊർജ്ജം ചെറുതല്ല. അതുപോലെതന്നെയാണ് കായിക മത്സരങ്ങളിലും. കായികരംഗത്ത് നേട്ടം കൈവരിച്ച വ്യക്തികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ ആ മേഖലയിൽ താല്പര്യമുള്ള കുട്ടികൾ അതിൽ നിന്നും ആവേശം ഉൾക്കൊള്ളും എന്നതിലും തർക്കമില്ല. അതിൽ നിന്നും ഒട്ടും മാറ്റമില്ലാത്തതാണ് ശാസ്ത്രമേളകളുടെ ഉദ്ഘാടനങ്ങളും. ശാസ്ത്രമേളകൾ സിനിമാ നടി ഉത്ഘാടനം ചെയ്താലുള്ള വിരോധാഭാസം ഒന്ന് ആലോചിച്ചു നോക്കു. ശാസ്ത്ര രംഗത്ത് തിളങ്ങേണ്ട എത്രയോ കുട്ടികൾ നമ്മുടെ സ്കൂളുകളിൽ ഉണ്ട്. അത്തരത്തിലുള്ള ആളുകളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ അത്തരം കുട്ടികളിൽ ഉണ്ടാകുന്ന പ്രചോദനങ്ങളും വളരെ വലുതായിരിക്കും...

  

   എഴുത്ത് :എൽ സുഗതൻ.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് 

വിദ്യാഭ്യാസ പ്രവർത്തകൻ.

advt-for-web
mannan
mannan-coconut-oil
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal