കോഴിക്കോട് : ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ ദേശീയതല മാനേജ്‌മെന്റ് ഫെസ്റ്റായ 'നിർവാണ'യ്ക്ക് തുടക്കമായി. സൈലം ലേണിങ് സ്ഥാപകൻ ഡോ. എസ്. അനന്തു ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ബിജു ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഡയറക്ടർ ഫാ. സുനിൽ എം. ആന്റണി വെബ്സൈറ്റ് പ്രകാശനവും അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. സനാതനൻ വെള്ളുവ ടി-ഷർട്ട് പ്രകാശനവും നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഫാ. ആന്റോ എൻ.ജെ. 'നിർവാണ ഗ്രീൻ കാമ്പസ് പ്രോജക്ട്' ഉദ്ഘാടനം ചെയ്തു. കൊമേഴ്‌സ് വകുപ്പ് മേധാവികളായ ഡോ. ടി.സി. സൈമൺ, സ്നേഹ ലൂസി ജോയി എന്നിവർ ചേർന്ന് ഫെസ്റ്റിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. ബിസിനസ് മാനേജ്‌മെന്റ് മേധാവി മനു ആന്റണി, ഫെസ്റ്റ് കോ-ഓർഡിനേറ്റർ കെ. ജ്യോത്സ്ന, ദിയ അഹമ്മദ് തയ്യിൽ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ദക്ഷ മഹാദേവ് കദം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഡിസംബർ 12-ന് നടക്കുന്ന മാനേജ്മെന്റ് മത്സരങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി ആയിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. നാലരലക്ഷം രൂപയാണ് വിജയികൾക്കായി ഒരുക്കിയിട്ടുള്ള ആകെ സമ്മാനത്തുക. 'മാനവക്കൂട്ടായ്മയുടെ ശക്തി' എന്ന സന്ദേശം നൽകുന്ന 'കിസുന' എന്ന ജാപ്പനീസ് ചിന്തയിൽ ഊന്നിയാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. കോളേജിലെ ബിസിനസ് മാനേജ്മെന്റ്, കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ്, പ്രൊഫഷണൽ സ്റ്റഡീസ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















