തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടത്താൻ തീരുമാനം. എൽ.പി. വിഭാഗം ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയായിരിക്കും പരീക്ഷ നടക്കുക. ഇന്ന് ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് സമിതി യോഗത്തിലാണ് പരീക്ഷാ തീയതികൾ സംബന്ധിച്ച അന്തിമ തീരുമാനമായത്.
പരീക്ഷകൾ പൂർത്തിയായ ശേഷം ഡിസംബർ 18 മുതൽ 27 വരെയാണ് ക്രിസ്മസ് അവധി അനുവദിച്ചിരിക്കുന്നത്. ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പത്ത ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ പുനരാരംഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































