മാഹി: ഭാവിയിലെ വിജയത്തിലേക്കുള്ള ശരിയായ വഴികൾ തിരഞ്ഞെടുക്കാനും പുതിയ തൊഴിൽസാധ്യതകൾ തിരിച്ചറിഞ്ഞ് മുന്നേറാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മാഹിയിൽ മോട്ടിവേഷൻ ശിൽപശാല സംഘടിപ്പിച്ചു. അബൂദബി മാഹി വെൽഫെയർ അസോസിയേഷനും (AMWA) സി.ജി. മാഹി ചാപ്റ്ററും സംയുക്തമായി ‘What Next? What for Future?’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങൾ, ഭാവിയിൽ തുറന്നുവരുന്ന തൊഴിൽസാധ്യതകൾ, നിലവിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ട രീതികൾ, വിജയത്തിന് ആവശ്യമായ നൈപുണ്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുകയായിരുന്നു ശിൽപശാലയുടെ ലക്ഷ്യം. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി പ്രത്യേക ചോദ്യോത്തരവേളയും ഒരുക്കിയിരുന്നു.
മാഹി ഡയാലിസിസ് സെന്ററിൽ നടന്ന പരിപാടിയിൽ സി.ജി. മാഹി ചാപ്റ്റർ പ്രസിഡന്റ് ടി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സി.ജി. കരിയർ കൗൺസിലറും മോട്ടിവേറ്ററുമായ ജംഷീദ ക്ലാസിന് നേതൃത്വം നൽകി. കോ-ഓർഡിനേറ്റർ റഫീദ മജീദ് സ്വാഗതവും ലുബ്ന നന്ദിയും പറഞ്ഞു.
കുട്ടികളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിഞ്ഞ് വളർത്തുന്നതിനും ഭാവിയിലെ തൊഴിൽലോകത്തെ വെല്ലുവിളികൾ നേരിടാൻ അവരെ സജ്ജരാക്കുന്നതിനുമായി മാഹിയിൽ ഒരു സ്കിൽ ഡെവലപ്‌മെന്റ് സെന്റർ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് ശിൽപശാല സംഘടിപ്പിച്ചത്. മാഹി, അഴിയൂർ, ന്യൂ മാഹി പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































